National News

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി

ഡൽഹി : ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി. പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രം ചെയ്ത നടാഷയെയും സുഹൃത്തിനെയും പ്രതിഷേധനത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ്​ നടാഷ . ഫെബ്രുവരി ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു […]

International

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഒരുങ്ങുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചത്. സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. […]

Local

ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം; ഐ എസ് എം

  • 27th February 2020
  • 0 Comments

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള […]

National

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; മരണം ഏഴായി

  • 25th February 2020
  • 0 Comments

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും ആറ് നാട്ടുകാരുമാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാനയോഗങ്ങള്‍ വിളിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 12 […]

Local

സിഎഎ യ്‌ക്കൊപ്പം ജനജാഗരണ സദസ്സ് സംഘടിപ്പിച്ചു

ചാത്തമംഗലം; ജാഗരണ സമിതി ചത്തമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരതം CAA യ്ക്ക് ഒപ്പം ജന ജാഗരണ സദസ്സ് സംഘടിപ്പിച്ചു. ചാത്തമംഗലം താഴെ 12 ല്‍ നിന്ന് ആരംഭിച്ച റാലീ കെട്ടാങ്ങലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വീ ടി അച്ചുതന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സൈമണ്‍ തോനക്കര, അഡ്വ : ശങ്കു ടീ ദാസ്, എന്നിവര്‍ CAA, NRC, പൗരത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജന ജാഗരണ സമിതി പ്രസിഡന്റ് ശിവദാസന്‍ എം സ്വാഗതവും […]

News

ലോങ്ങ് മാർച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

കാസർകോട്: കേരള ജനകീയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികൾക്കെതിരെ ജസ്റ്റിസ് കമാൽപാക്ഷ മുഖ്യരക്ഷാധികാരിയായി ടി എ മുജീബ് റഹ്മാൻ ജാഥ ക്യാപ്റ്റൻ ആയി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് ഫെബ്രവരി 1ന് ഉപ്പളയിൽ നിന്ന് ആരംഭിച്ച് മാർച്ച് 2 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കും. കേരള ജനകീയ ലോങ്ങ് മാർച്ചി ന്റെ പോസ്റ്ററിന്റെ പ്രകാശനം ഉൽഘടനം മുൻ മന്ത്രി സി.ടി.അഹമ്മദലി കേരള ജനകീയ […]

News

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; കാന്തപുരം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതിരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജാതിയും മതവും തിരിച്ചുള്ള ഒരു […]

National

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാതെ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞ കോടതി കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയവും നല്‍കി. സിഎഎ ഹര്‍ജികള്‍ക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം […]

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളം ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് […]

News

പുതുവത്സരത്തിൽ വേറിട്ട പ്രതിഷേധവുമായി എം.എസ്.ടി.എം വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ: പൗരത്വ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട്, പുതുവത്സരാഘോഷങ്ങൾക്ക് അവധി നൽകി, വേറിട്ട പ്രതിഷേധവുമായി പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻറ് സയൻസ് കോളേജ് വിദ്യാർത്ഥികൾ. മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന പ്രതിജ്ഞയോടെ,കറുപ്പ് വസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികൾ കാമ്പസിലെത്തിയത്. വിവിധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തി വൻ പ്രതിഷേധ പരിപാടികളാണ് നടന്നത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ, ഫാഷിസ്റ്റ് സർക്കാറിനെ വിദ്യാർത്ഥിത്വം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കാമ്പസിൽ നടന്നത്. പരിപാടികൾക്ക് കോളേജ് യൂണിയൻ ചെയർമാൻ […]

error: Protected Content !!