International

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഒരുങ്ങുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചത്. സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ഇത് പാര്‍ലമെന്റില്‍ നിയമം പാസാക്കാനുള്ള ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ വിദേശകക്ഷികള്‍ക്ക് അധികാരമില്ല” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രീം കോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!