Kerala kerala

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്

കൊച്ചി: മഞ്ഞുമേല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നല്‍കിയത്. സൗബിന്‍ ഷാഹിറിന് പുറമേ സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും, ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി […]

Kerala kerala

പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണം; പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

എറണാകുളം: പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താന്‍ നടന്‍ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാന്‍ വിവാദത്തിന് മുമ്പാണ് നോട്ടീസ് […]

National News

റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവം; ഇന്‍ഡിഗോ എയര്‍ലൈനിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്

  • 16th January 2024
  • 0 Comments

മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനിനും മുംബൈ വിമാനത്താവളത്തിനും വ്യോമായാന മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്നുതന്നെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത് . സാഹചര്യം മുന്‍ക്കൂട്ടി കാണാനോ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനോ ഇന്‍ഡിഗോയ്‌ക്കോ മുംബൈ വിമാനത്താവളത്തിനോ സാധിച്ചില്ലെന്ന് വ്യോമായാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, അനുവദിച്ച പ്രവേശന […]

Kerala News

കിഫ്ബി ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് : ഉപദ്രവിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് തോമസ് ഐസക്

  • 4th August 2022
  • 0 Comments

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടത്. അതേസമയം, കേന്ദ്രസര്‍ക്കാരിന് അപമാനിക്കുകയാണ് ലക്ഷ്യമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എന്ന് ഹാജരാകണമെന്ന് അഭിഭാഷകരോട് ചോദിച്ച് തീരുമാനിക്കും, ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും […]

Kerala News

പള്ളികള്‍ക്ക് വിവാദ നോട്ടീസ്: മയ്യില്‍ എസ്.എച്ച്.ഒയെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • 15th June 2022
  • 0 Comments

പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മയ്യില്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യില്‍ എസ്എച്ച്.ഒയെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അത്തരത്തിലൊരു സര്‍ക്കുലര്‍ അനവസരത്തിലുള്ളതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നുമാണ് ഓഫീസ് അറിയിക്കുന്നത്. നോട്ടീസ് നല്‍കിയ എസ്എച്ച്ഒയിലെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ […]

Kerala News

പി.സി.ജോര്‍ജിന് വീണ്ടും നോട്ടീസ്, തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

വിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തില്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോര്‍ജ് മറുപടി നല്‍കിയിരുന്നു. പൊലീസിന് മുന്നില്‍ ഹാജരാകാതെ അന്വേഷണവുമായി സഹകരിക്കാത്ത പി സി ജോര്‍ജിന്റെ നിലപാട് […]

Kerala News

സ്‌കൂൾ കെട്ടിട ഉദ്ഘാടനം;സുധാകരനെ ‘വെട്ടിമാറ്റി’ വിവാദമായപ്പോൾ പുതിയ നോട്ടീസ്

  • 11th November 2021
  • 0 Comments

ആലപ്പുഴയിലെ സി പി എം ജി സുധാകരന്റെ എംഎൽഎ ഫണ്ടുപയോഗിച്ച്നിർമ്മിച്ച സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സുധാകരനെ വെട്ടിമാറ്റി. പുന്നപ്ര ഗവണ്‍മെന്റ് ജെ.ബി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന നോട്ടീസില്‍ ന്നാണ് ജി സുധാകരന്റെ പേര് ഒഴിവാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഉദ്ഘാടനത്തിന് അച്ചടിച്ച നോട്ടീസില്‍ നിന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ ജി സുധാകരന്റെ പേരുള്‍പ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സുധാകരന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സ്‌കൂള്‍ കെട്ടിടം നിർമ്മിച്ചത്. എച്ച് […]

National News

കണ്ണന്‍ ഗോപിനാഥിനോട് ജോലിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ദാദ്രാ ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ജോലിയില്‍ തുടരനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 21നാണ് കണ്ണൻ ഗോപിനാഥ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി […]

error: Protected Content !!