Kerala News

സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷം, സഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍; അവിശ്വാസ പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

  • 21st January 2021
  • 0 Comments

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ വോട്ടിംഗിനിടാതെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കര്‍ സഭയില്‍ നടത്തിയ നവീകരണത്തില്‍ അഴിമതിയും […]

Kerala News

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം എല്‍ എമാര്‍ക്ക് കൊവിഡ്

  • 18th January 2021
  • 0 Comments

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കോവിഡ്. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍, കൊല്ലം എം എല്‍ എ മുകേഷ്, പീരുമേട് എം എല്‍ എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് പേരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കെ ദാസനും ആന്‍സലനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. സഭ സമ്മേളനം നടപടി […]

Kerala News

സഭയില്‍ കൊമ്പുകോര്‍ത്ത് പിണറായിയും ചെന്നിത്തലയും; ബഹളമയമായി ചോദ്യോത്തരവേള

  • 12th January 2021
  • 0 Comments

നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷാഗംങ്ങള്‍. ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു […]

Kerala News

നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

  • 8th January 2021
  • 0 Comments

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സഭാ ഗേറ്റ് ലക്ഷ്യമാക്കിയെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ഗേറ്റിന് മുന്നില്‍ തടയുകയും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. […]

Kerala News

‘ഒ രാജഗോപാല്‍ മുതിര്‍ന്ന നേതാവ്, അദ്ദേഹത്തെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല’; പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതികരിച്ച് പി കെ കൃഷ്ണദാസ്

  • 31st December 2020
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ അനുകൂലിച്ച സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഇക്കാര്യത്തില്‍ വിശദമായി പരിശോധിച്ച ശേഷം പാര്‍ട്ടി നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്തുകൊണ്ടാണ് പ്രമേയത്തെ അനുകൂലിച്ചതെന്നറിയില്ല. രാജഗോപാല്‍ പരിണിതപ്രജ്ഞനായ നേതാവാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ള നിലപാട് എന്താണെന്ന് വ്യക്തമായി അറിയാവുന്ന നേതാവാണ് ഒ. രാജഗോപാല്‍. അതിനാല്‍ അദ്ദേഹത്തെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകകണ്ഠമായാണ് നിയമസഭ അവതരിപ്പിച്ച […]

Kerala News

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണറുടെ അനുമതി

  • 28th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ […]

News

വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ പ്രമേയം നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായി. ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. 2020 ഓഗസ്റ്റ് 19 ലെ കേന്ദ്രതീരുമാനം പുനഃപരിശോധിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള എസ്പിവിക്ക് നല്‍കണമെന്ന് കേരള നിയമസഭ ഐകകണ്‌ഠ്യേന അഭ്യര്‍ത്ഥിക്കുന്നു എന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി, കണ്ണൂര്‍ വിമാനത്താവളം നടത്തി മുന്‍പരിചയമുള്ള സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് […]

നിയമസഭാ സമ്മേളനം എം.എൽ എ പിടിഎ റഹിം സ്റ്റാഫും ആൻ്റിജൻ ടെസ്റ്റ് നടത്തി

നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്.സമ്മേളന സ്ഥലത്തും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം […]

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം; ആദ്യസംസ്ഥാനമായി കേരളം

  • 31st December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതോടെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍വകക്ഷി യോഗ തീരുമാനം അനുസരിച്ച് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരണം. നിയമസഭയില്‍ പ്രമേയം പാസാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രത്തിന്റെത് മത രാഷ്ട്ര സമീപനമാണ്. നിയമ ഭേദഗതി മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് […]

News

ശബരിമല; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി. പുനഃപരിശോധനാ ഹരജിയില്‍ മാറ്റമില്ലെന്നും അതില്‍ ഇതുവരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിധി മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണ് അത് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് മറികടക്കാനാവില്ല എന്നും സുപ്രീം കോടിതിയുടെ വിധിയെന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ എടുക്കുന്നത് […]

error: Protected Content !!