നൃത്തത്തിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജീവനക്കാരന്റെ മരണം
തിരുവനന്തപുരം: നിയമസഭയിൽ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഡപ്യൂട്ടി ലൈബ്രേറിയൻ വി.ജുനൈസ് (46) ആണ് വേദിയിൽ നൃത്തം ചെയ്യുന്നതിനെ മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായിരുന്നു ജുനൈസ്. പതിനൊന്നു പേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ആശുപത്രിയിലെത്തിച്ച് 5 മിനിറ്റിനുള്ളിൽ മരിച്ചതായി സഹപ്രവർത്തകർ പറഞ്ഞു. കായിക പ്രേമിയായിരുന്നു ജുനൈസ്. ദിവസവും രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓടാനും വ്യായാമം ചെയ്യാനും എത്തുമായിരുന്നു. […]









