kerala Kerala

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യംചെയ്തു

  • 1st October 2024
  • 0 Comments

കൊച്ചി: അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടന്‍ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് നിവിന്‍പോളി അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ […]

Entertainment News

ജൂഡും നിവിനും വീണ്ടും ഒന്നിക്കുന്നു;നായികയായി രശ്മികയെന്ന് റിപ്പോർട്ട്

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ താരം രശ്‌മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകൻ. നടിയെ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ടെന്നാണ് ജൂഡ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘പല താരങ്ങളുമായി ഞാൻ സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്‌മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ട്. എനിക്ക് രശ്‌മികയുടെ അഭിനയം […]

Entertainment News

ഇത് പരിഹസിച്ചവർക്കുള്ള മറുപടി;നിവിൻ പോളിയുടെ കിടിലൻ മേക്കോവർ

  • 3rd January 2023
  • 0 Comments

ഈ അടുത്തകാലത്തായി ബോഡി ഷെയ്‍മിംഗ് ന്റെ പേരിൽ നിരവധി പഴി കേട്ട താരമാണ് നിവിൻ പോളി.എന്നാൽ താരത്തിന്റെ ഇന്നത്തെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഈ വിമർശകരെല്ലാം.വെറും രണ്ട് മാസം കൊണ്ടാണ് നിവിൻ ഈ പുതിയ ലുക്കിൽ എത്തിയത്.നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വർഗീസ് ഉൾപ്പടെയുള്ളവർ താരത്തിന്റെ ഈ ട്രാൻസ്ഫർമേഷൻ ലുക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവർ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാൻസ്ഫർമേഷൻ എന്നാണ് […]

Entertainment News

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ വിശാലുംനിവിൻ പോളിയും ?

  • 1st November 2022
  • 0 Comments

വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.ചിത്രത്തിൽ വിശാലും നിവിൻ പോളിയും എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പേര് പറഞ്ഞ് കേട്ടിരുന്ന കഥാപാത്രമായാകും നിവിൻ പോളി എത്തുക.ഡേറ്റ് ക്ലാഷുകളെ തുടർന്ന് പൃഥ്വിരാജ് പിന്മാറുകയായിരുന്നു,ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.മാത്യു തോമസാണ് ചിത്രത്തിലെ […]

Kerala News

നിവിന്‍ പോളിക്കൊപ്പം ‘ ഏഴു കടല്‍ ഏഴുമലൈ’,പേരൻപ്’ സംവിധായകന്റെ ചിത്രത്തിന്റെ ടൈറ്റിൽ എത്തി

  • 11th October 2022
  • 0 Comments

പേരന്‍പിന്‌ ശേഷം റാം സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്‌ ‘ഏഴു കടല്‍, ഏഴു മലൈ’ എന്ന്‌ പേരിട്ടു. മാനാട്‌ എന്ന ചിത്രമൊരുക്കിയ സുരേഷ്‌ കാമാച്ചിയാണ്‌ നിര്‍മ്മാണം.നിവിൻ പോളിയുടെയും സംവിധായകൻ റാമിന്റെയും പിറന്നാളിനോടനുബന്ധിച്ചാണ് ടൈറ്റിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. നിവിൻ പോളിയുടെ മൂന്നാം തമിഴ് ചിത്രമാണിത്. തമിഴിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത് […]

Entertainment News

‘ആക്ഷൻ ഹീറോ ബിജു’വിന് രണ്ടാം ഭാഗം ഒരുങ്ങുന്നു;നിര്‍മാണം നിവിന്‍ പോളി

  • 22nd June 2022
  • 0 Comments

എബ്രിഡ് ഷൈന്‍ നിവിൻ പോളി കൂട്ടുക്കെട്ടിൽ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം കൈവരിച്ച ചിത്രമാണ് ‘ആക്ഷൻ ഹീറോ ബിജു’. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. മ വാര്‍ത്താ കുറിപ്പില്‍ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരുള്ളത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ […]

Entertainment News

നവാഗതരുമായി നിവിൻ പോളി ; ഡിയർ സ്റ്റുഡൻസിലേക്ക് അഭിനേതാക്കളെ തേടുന്നു

  • 1st April 2022
  • 0 Comments

പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിർമിച്ച് നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവര്‍ സംവിധാനം ചെയുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി കൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് 16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേക്കപ്പ് കൂടാതെയുള്ള ഫോട്ടോസും അടക്കം dsmovieauditions@gmail.com എന്ന […]

Entertainment News

നിവിൻ- റാം ഒന്നിക്കുന്ന തമിഴ് സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു ഒപ്പം സൂരിയും

  • 1st February 2022
  • 0 Comments

നിവിൻ പോളിയെ നായകനാക്കി റാം ഒരുക്കുന്ന തമിഴ് സിനിമയുടെ അവസാന ഷെഡ്യുൾ ആരംഭിച്ചു.നിവിൻ പോളി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകൻ റാമിനും നടൻ സൂരിക്കുമൊപ്പമുളള ചിത്രവും നിവിൻ പങ്കുവെച്ചിട്ടുണ്ട്.ചെന്നൈയിലെ എ.ആർ. റഹ്മാന്റെ സ്റ്റുഡിയോ ഫ്ലോറിൽ ആണ് ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ചിത്രം കൂടിയാണിത്​. വി ഹൗസ് പ്രൊഡക്‌ഷൻസി​ന്റെ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജ […]

Entertainment News

രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ തുറമുഖം ഡിസംബർ 10ന് പ്രേക്ഷകരിലേക്കെത്തുന്നു

  • 10th November 2021
  • 0 Comments

രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം തുറമുഖം ഡിസംബർ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവത്തകർ ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. ഫിലിം ചേംബർ റിലീസിന് അനുമതി നൽകിയതിനെ തുടർന്നാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചത്. നേരത്തെ ചിത്രം മെയ് 13ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. 1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് […]

Entertainment News

നിവിൻ പോളിയുടെ കനകം കാമിനി കലഹത്തിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തു

  • 8th November 2021
  • 0 Comments

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം കനകം കാമിനി കലഹത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ വീഡിയോ റിലീസ് ചെയ്തു. . നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. . ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, […]

error: Protected Content !!