Kerala kerala

മലപ്പുറത്ത് നിപ; കുട്ടിയുടെ നില ഗുരുതരം; സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആരോഗ്യമന്ത്രി

  • 21st July 2024
  • 0 Comments

കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, […]

kerala Kerala

നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

  • 20th July 2024
  • 0 Comments

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, […]

kerala Kerala

നിപ സംശയം; കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു; കുട്ടിയുടെ നില അതീവ ഗുരുതരവസ്ഥയില്‍

  • 20th July 2024
  • 0 Comments

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. സമ്പര്‍ക്കമുള്ളവര്‍ കോഴിക്കോട് തുടരുന്നു. നിപ സംശയത്തില്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. നിപ ബാധ സംശയിക്കുന്ന മേഖലയില്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ […]

Kerala kerala

കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും

  • 20th July 2024
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. അതേസമയം നിപ പ്രോട്ടോകോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം […]

National

കരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം;കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

  • 12th September 2019
  • 0 Comments

കോഴിക്കോട്: കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നു. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടതിനാല്‍ വിശദമായ പഠനം വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തണം. ഏതൊക്കെ മേഖലകളില്‍ വൈറസ് സാന്ദ്രത കൂടുതലായി കാണുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണമെന്നും ആരോഗ്യ […]

Kerala

എറണാകുളം നിപ്പ വിമുക്തമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. 54 ദിവസത്തോളം ചികിതസയില്‍ നിപ ബാധിച്ച കിടന്ന യുവാവ്് ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. സ്വകാര്യമേഖലയുടെ പിന്തുണയും രോഗപ്രതിരോധപ്രവര്‍ത്തനത്തിനുണ്ടായെന്നും കെ കെ ശൈലജ പറഞ്ഞു. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ […]

error: Protected Content !!