Kerala

ആലുവ സ്വദേശി അശോകനെ എൻഐഎ കസ്റ്റഡിയിലെടുത്തു; പണമിടപാട് രേഖകളും മൊബൈൽ ഫോണും പിടിച്ചെടുത്തു

  • 15th February 2023
  • 0 Comments

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തുന്നയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. അശോകൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ഇയാൾ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായിരുന്നു. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എൻ ഐ […]

Kerala

കോയമ്പത്തൂർ സ്ഫോടനം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

  • 15th February 2023
  • 0 Comments

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്. അറുപത് ഇടങ്ങളിൽ ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താൽ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയിൽ രണ്ട് സ്ഥലങ്ങൾ, പറവൂർ, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. ആകെ അഞ്ചിടങ്ങളിൽ എറണാകുളത്ത് […]

National

‘2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചു’; എൻഐഎ

  • 21st January 2023
  • 0 Comments

ന്യൂഡൽഹി: ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നൊട്ടാരുവിൻ‌റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾക്കായാണ് കില്ലർ ടീമിനെ രൂപീകരിച്ചത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസമാണ് എൻഐഎ […]

Kerala

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട എൻഐഎ റെയ്ഡ്; ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു

  • 17th January 2023
  • 0 Comments

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ് നടത്തി. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മുക്കുത്തോട് സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. സാദിഖിന്റെ വീട്ടിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ ശേഖരിച്ചു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ […]

National

മംഗളൂരു സ്‌ഫോടനം: ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെ 18 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

  • 23rd November 2022
  • 0 Comments

മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്. മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തിയിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്ന പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. പ്രതി ഷാരിഖ് ബോംബ് സൂക്ഷിച്ച ബാഗുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ പ്രതി ആലുവയിലെത്തി ഒരു ലോഡ്ജിൽ അഞ്ച് ദിവസം താമസിച്ചിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. […]

Kerala News

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി

  • 8th November 2022
  • 0 Comments

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്താണ് എൻഐഎ സംഘം തെളിവെടുത്തത്. സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്തു റൗഫ് അടക്കം നേതാക്കളുടെ അറിവോടെ കൊല ചെയ്യാൻ ഗൂഡലോചന നടത്തി എന്നു പൊലീസും കണ്ടെത്തിയിരുന്നു,രാവിലെ ഒമ്പതരയോടെയാണ് എൻ.ഐ.എ സംഘം സി.എ റൗഫുമായി പാലക്കാട് എസ്.പി ഓഫീസിൽ എത്തിയത്. പിന്നാലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി എം. അനിൽ കുമാറുമെത്തി അരമണിക്കൂറോളം അന്വേഷണസംഘവുമായി ചർച്ച […]

Kerala News

വീട് വളഞ്ഞ് പിടികൂടി എന്‍ഐഎ; പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ

  • 28th October 2022
  • 0 Comments

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍.ഇന്നലെ രാത്രി 12 മണിയോടെ പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട്ടിലേക്ക് എത്തിയ എന്‍ഐഎ സംഘം വീട് വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. […]

Kerala

വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു

  • 13th October 2022
  • 0 Comments

കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു. 1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ സാഖറെ വിവാദങ്ങളിൽ പെട്ടത് ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ […]

Kerala

മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ പരിശോധന; വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകശേഖരം കണ്ടെത്തി

  • 11th October 2022
  • 0 Comments

മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ‌ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിഡിയിലെടുത്തു. ഡിജിറ്റൽ രേഖകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ടും ഗ്രീൻ വാലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ടു ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകങ്ങളുടെ വൻ ശേഖരവും ഗ്രീൻ വാലിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ പ്രേരിപ്പിച്ചിരുന്ന പുസ്തക ശേഖരമായിരുന്നു […]

Kerala News

കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധം;വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്

  • 4th October 2022
  • 0 Comments

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീസ്. പിഎഫ്‌ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്,’ എന്നാണ് […]

error: Protected Content !!