അധ്യാപകന്റെ കൈവെട്ടുകേസ്; സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങി എന്‍.ഐ.എ; നീക്കം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടി
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതിയായ സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍.ഐ.എ ഒരുങ്ങുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനായാണ് നീക്കം. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് സവാദ് പിടിയിലായത്. സവാദിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണു സവാദിനെ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു തുടങ്ങിയത്. വിവരം നല്‍കിയവരുടെ സുരക്ഷ […]