Lifestyle Sports

സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു; മോഡലുമായുള്ള നെയ്മറിന്റെ രഹസ്യചാറ്റ് പുറത്ത്; വേര്‍പിരിഞ്ഞ് നെയ്മറും പങ്കാളി ബ്രൂണയും

  • 1st December 2023
  • 0 Comments

റിയോ ഡി ജനൈറോ: ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പങ്കാളിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡി. മറ്റൊരു മോഡലുമായി നെയ്മറുടെ രഹസ്യചാറ്റ് പുറത്തുവന്നതിനുപിന്നാലെയാണ് സാമൂഹികമാധ്യമത്തിലൂടെ ബ്രൂണ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. മാവിയെന്നാണ് കുഞ്ഞിന് പേരിട്ടത്. ഇതിനിടെയാണ് ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. അലിന്‍ ഫാരിയാസിനോട് സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. താനും നെയ്മറും തമ്മില്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന […]

Sports

ബ്രസീൽ സൂപ്പർ‌ താരം നെയ്മര്‍ ഇന്ത്യയിലേക്ക്,മുംബൈ സിറ്റിക്കെതിരെ കളിക്കും

  • 24th August 2023
  • 0 Comments

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് നെയ്മർ കളിക്കുക. പൂണെയിലാണ് മത്സരം. അൽ ഹിലാൽ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ 11,600 പേർക്കാണ് കളി കാണാനാകുക.ഇന്ന് ക്വലാലംപൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ അൽ ഹിലാൽ, എഫ്‌സി നസ്സാജി മസന്ദ്രൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ […]

News Sports

‘അഭിനന്ദനങ്ങള്‍ സഹോദരാ’മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മർ

  • 19th December 2022
  • 0 Comments

അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍.സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അർത്ഥം.അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്.ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് (4-2) അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 1978, 1986 […]

Sports

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി; തന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം പങ്കുവെച്ച് നെയ്മർ

  • 16th December 2022
  • 0 Comments

ഖത്തർ ലോകകപ്പ് കലാശപ്പോരിലേക്കെത്തുമ്പോൾ ആരാകും ഫിഫയുടെ പൊന്നിൻകപ്പിൽ മുത്തമിടുന്നതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കെ ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകര്‍ക്ക് നന്ദിയുമായി ബ്രസീല്‍ സൂപ്പർ താരം നെയ്മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രൊയേഷ്യയ്ക്കെതിരെ ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ട് പരാജയപ്പെട്ട് […]

News Sports

റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും;ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

  • 24th November 2022
  • 0 Comments

ഫിഫ ലോകകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന്.പോര്‍ച്ചുഗല്‍ ഘാനയേയും ബ്രസീല്‍ സെര്‍ബിയയേയും നേരിടും. മറ്റ് രണ്ട് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കാമറൂണിന്റെ എതിരാളികള്‍. യുറുഗ്വേയെ ദക്ഷിണ കൊറിയ നേരിടും. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ […]

News Sports

നെയ്മറിന് മൂന്ന് മത്സരങ്ങളിൽ മാത്രം വിലക്ക്

  • 17th September 2020
  • 0 Comments

നെയ്മറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്. വലിയ വിലക്കുകൾ വരാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അത് ഒഴിഞ്ഞു മാറിയത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. നെയ്മറിന് പത്ത് മത്സരങ്ങൾ വരെ വിലക്ക് വന്നേക്കും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. മാഴ്സെക്ക് എതിരായ മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ‌ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്. ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്‌. നെയ്മർ റെഡ് […]

error: Protected Content !!