National

നേപ്പാൾ വിമാന ദുരന്തത്തിൻറെ നടുക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്ത്; വിമാനത്തിന്റെ ബ്ലാക്ക്ബോക്സും കണ്ടെത്തി

  • 16th January 2023
  • 0 Comments

ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ […]

Kerala

നേപ്പാളിൽ മരിച്ച പ്രവീണിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച പ്രവീൺ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ ‘രോഹിണി ഭവനി’ലെത്തിയത്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവർക്കരികിൽ അൽപനേരം ചെലവഴിച്ച് കൈപ്പിടിച്ചാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മേയർ കെ. ശ്രീകുമാർ, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭർത്താവ് രാജേഷ്, മറ്റു ബന്ധുക്കൾ തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീൺ, ഭാര്യ […]

Local News

രഞ്ജിത്തിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് കുന്ദമംഗലത്തേക്ക് കൊണ്ടുവന്നത്. അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിനടുത്ത് എത്തിച്ചേര്‍ന്നത്. ,എം.പി എം.കെ രാഘവന്‍, എംഎല്‍എ പിടിഎ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത, ടി. സിദ്ദിഖ്, മുന്‍ എംഎല്‍എ യുസി രാമന്‍, മുന്‍ ഗ്രാമപഞ്ചായത്ത് […]

News

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണം; മൃതദേഹങ്ങള്‍ നാളെ കുന്ദമംഗലത്തെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട കുന്ദമംഗലം സ്വദേശിയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. കരിപ്പൂര്‍ നിന്ന് നേരെ മൊകവൂര്‍ എത്തിച്ച ശേഷം മൃതദേഹങ്ങള്‍ പി്ന്നീട് കുന്ദമംഗലത്തേക്ക് കൊണ്ടുവരും. തുടര്‍ന്ന് കുന്ദമംഗലത്ത് സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ പൊതുദര്‍ശനത്തിന് വെക്കും. റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡല്‍ഹി വഴി […]

News

നാടിനെ ദു;ഖത്തിലാഴ്ത്തി കുന്ദമംഗലത്തെ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മരണം

ഒരു നാടിനെയൊന്നാകെ ദു;ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം നേപ്പാളില്‍വെച്ച് വിഷവാതകം ശ്വസിച്ച് മരിച്ച യുവ എഞ്ചിനീയറുടെയും കുടുംബത്തിന്റെയും മരണം. രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷമിയും ഇളയമകന്‍ വൈഷ്ണവുമായിരുന്നു മരിച്ചത്. മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഫെബ്രുവരിയില്‍ താമസിക്കാനിരിക്കെയാണ് മരണം ഇവരെ കൊണ്ടുപോകുന്നത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിച്ചിരുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും […]

National

നേപ്പാളില്‍ ഹോട്ടലില്‍ 8 മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; മരിച്ചവരില്‍ കുന്ദമംഗലം സ്വദേശികളും

നേപ്പാളില്‍ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് കുന്ദമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. 15 അംഗ സംഘത്തിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. നേപ്പാളിലെ ദാമനിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോട്ടലിലെ ഹീറ്ററില്‍ നിന്നും വിഷവാതകം പുറത്ത് വന്നത് ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി ബി (39), ഇന്ദു രഞ്ജിത്ത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, […]

error: Protected Content !!