National

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ 73328 പേര്‍ അടക്കം 1236531 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറില്‍ ഉള്‍പ്പെട്ടില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ.  […]

kerala Kerala

പത്തനംതിട്ടയിലെ നീറ്റ് പരീക്ഷ ആള്‍മാറാട്ടം: വ്യാജ ഹാള്‍ടിക്കറ്റുണ്ടാക്കിയ അക്ഷയകേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ കേസില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരുന്നു.അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയകേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കി മൊഴി.ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും. വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് […]

National

നീറ്റ് പുന:പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം 61 ആയി കുറഞ്ഞു

ഡല്‍ഹി: നീറ്റ് പുന:പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 718, 719 എന്നിങ്ങനെ മാര്‍ക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമായിരുന്നു ആരോപണം. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. എന്നാല്‍ 813 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, […]

National

നീറ്റ് പരീക്ഷ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്; മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍

  • 27th June 2024
  • 0 Comments

നീറ്റ് പരീക്ഷ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മനീഷ് പ്രകാശിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബീഹാറിലെ പാട്‌നയില്‍ നിന്നാണ് മനീഷ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം അശുതോഷ് കുമാര്‍ എന്നയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മനീഷ് കുമാര്‍ തന്റെ കാറില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കി, കുറഞ്ഞത് രണ്ട് ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന പേപ്പര്‍ നല്‍കി, അത് മനഃപാഠമാക്കാനും മറ്റും ഒഴിഞ്ഞ സ്‌കൂള്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നും വ്യക്തമാക്കുന്നു.

National

നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

  • 11th June 2024
  • 0 Comments

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജൂലൈ 8നകം മറുപടി നല്‍കാനാണ് എന്‍ടിഎയോട് നിര്‍ദേശം. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാം റാങ്ക് […]

Kerala News

നീറ്റ് വിവാദം; അന്വേഷണത്തിന് മൂന്നംഗ സമിതി, വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍

  • 20th July 2022
  • 0 Comments

ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവത്തില്‍ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍ രംഗത്തെത്തി. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്ന് ഇവര്‍ […]

National News

ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി;നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് അനുമതി

  • 7th January 2022
  • 0 Comments

നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി.മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ അനുമതിയായിരിക്കുകയാണ്. മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ ഉത്തരവോടെ കോടതി നടപടികളിൽ കുരുങ്ങിക്കിടന്ന ഈ വർഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ […]

Kerala

ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ മികച്ച വിജയം നേടി പെരിങ്ങൊളം സ്വദേശി

കോഴിക്കോട് : ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 991 റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് പെരിങ്ങൊളം സ്വദേശി ശരത്കൃഷ്ണൻ . പെരിങ്ങൊളം മുടന്തലായയിൽ സ്വദേശി ശിശിരം നിവാസിൽ ശശീധരൻ്റെയും, രഞ്ജന യുടെയും മകനാണ് എസ്.ആർ ശരത്കൃഷ്ണൻ. ഓൾ ഇന്ത്യ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി […]

National News

ജെഇഇ, നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി

ജെഇഇ, നീറ്റ് പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ ജെഇഇ പരീക്ഷയും സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷയും നടത്തുമെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവസാനവട്ട ഒരുക്കങ്ങളിലുമാണ്. ജെഇഇ പരീക്ഷ കേന്ദ്രങ്ങളിൽ പത്ത് ലക്ഷം വീതം മാസ്‌കുകളും കയ്യുറകളും എത്തിക്കും. 3300 ശുചീകരണ തൊഴിലാളികളെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ […]

error: Protected Content !!