National Trending

എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എന്‍ ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എന്‍ ചന്ദ്രബാബു നായിഡു. ബിജെപിക്കൊപ്പമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ഇപ്പോള്‍ എന്‍ഡിഎയിലാണ്. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കും. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട വ്യക്തിയാണ് താനെന്നും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. നായിഡുവിനെ ഇന്ത്യാ മുന്നണിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആന്ധയില്‍ മികച്ച വിജയം സമ്മാനിച്ചതിന് ചന്ദ്രബാബു നായിഡു ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ […]

National

ഇനി ചാടി കളിക്കില്ല; എന്‍ഡിഎ തുടരും; നിതീഷ് കുമാര്‍

  • 9th February 2024
  • 0 Comments

ഇനിയുള്ള കാലം നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) തുടരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി എന്‍ഡിഎയില്‍ വന്നിരിക്കുകയാണ്. ഇവിടെ സ്ഥിരമായി ഉണ്ടാകും, ചാടി കളിക്കില്ലെന്നും നിതീഷ് കുമാര്‍. ”മുമ്പ് ഞങ്ങള്‍ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഇപ്പോള്‍, ഒരിക്കല്‍ കൂടി എന്‍ഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് കുമാര്‍ […]

Kerala News

എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

  • 10th October 2023
  • 0 Comments

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ല. ബിജെപിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കും മുട്ട് വിറയ്ക്കുമെന്നും വിമർശനം. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. […]

Kerala News

പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ.ഡി.എ സ്ഥാനാർത്ഥി

  • 14th August 2023
  • 0 Comments

ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ലിജിൻ ലാൽ. 2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടുത്ത മാസം 5 നാണ് വോട്ടെടുപ്പ്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Kerala kerala politics

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

  • 27th March 2023
  • 0 Comments

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

Kerala News

വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും, ഉമാ തോമസിന് അനുകൂലമായത് സഹതാപ തരംഗമെന്നും എ പി അബ്ദുള്ളക്കുട്ടി

തൃക്കാക്കരയില്‍ ഉമാ തോമസിന് അനുകൂലമായ സഹതാപ തരംഗം ഉണ്ടായത് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎയ്ക്ക് വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിനോടും കുടുംബത്തോടുമുള്ള സഹതാപം സമ്മതിദാന അവകാശത്തിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചെന്നും ബിജെപിയുടെ വോട്ട് കുറഞ്ഞത് ഗൗരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വം സൂക്ഷ്മമായ വിശകലനം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. പി സി ജോര്‍ജിന്റെ വരവ് ഏത് […]

Kerala News

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് ഭരണാധാകാരിക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാഗം […]

Kerala News

ഫോം പൂരിപ്പിച്ചതിലെ പിഴവ്;മൂന്നിട ത്ത്​ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി

  • 20th March 2021
  • 0 Comments

അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി. ​ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രികയാണ്​ തള്ളിയത്​. തലശ്ശേരിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളി​. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല. സിറ്റിങ് എംഎല്‍.എ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി. […]

Kerala

ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത

  • 16th March 2021
  • 0 Comments

ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കൃഷ്ണദാസ് പക്ഷം പക്ഷേ ശോഭാ സുരേന്ദ്രനൊപ്പമാണ്. വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കഴക്കൂട്ടം ശോഭാ സുരേന്ദ്രന് വിട്ടുകൊടുത്താല്‍ അത് വി. മുരളീധര പക്ഷത്തിനും കെ. സുരേന്ദ്രനും വലിയ തിരിച്ചടിയായിരിക്കും. ബിജെപി […]

Kerala News

ബത്തേരിയിൽ സി കെ ജാനു എൻ .ഡി. എ സ്ഥാനാർത്ഥി

  • 15th March 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തില്‍നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് സി.കെ. ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുകര സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേര്‍സണുമായ ജാനു ഇക്കാര്യമറിയിച്ചത്. . താന്‍ എന്‍.ഡി.എ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബി.ജെ.പിയെ എന്നും വിശ്വാസമാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് […]

error: Protected Content !!