kerala Kerala kerala politics

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു; പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസിലേക്ക്

  • 12th July 2024
  • 0 Comments

ആലപ്പുഴ: കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും. പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും […]

Kerala News

‘പ്രചരിക്കുന്ന വാർത്തകൾ കള്ളം’എൻസിപി പ്രവേശന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ,

  • 15th March 2022
  • 0 Comments

എൻസിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായിൽ വിജയിച്ച മാണി സി.കാപ്പൻ. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണിതെന്ന് കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് കാപ്പൻ പറയുന്നത്. പി സി ചാക്കോയുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.യുഡിഎഫ് വിടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചയേ ചെയ്തിട്ടില്ലെന്നാണ് മാണി […]

Kerala News

ശശീന്ദ്രനെ താക്കീത് ചെയ്ത് എന്‍സിപി; പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പുറത്താക്കിയതായി പി സി ചാക്കോ

  • 26th July 2021
  • 0 Comments

കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് പാര്‍ട്ടിയുടെ താക്കീത്. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്ന് എന്‍സിപി നേതൃത്വം മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി. പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ പുറത്താക്കിയത്. പരാതി […]

Kerala News

പി.സി. ചാക്കോ എന്‍സിപിയിലേക്ക്; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും

  • 16th March 2021
  • 0 Comments

പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍. പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി […]

പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹമായ വിധത്തില്‍ സ്ഥാനം നൽകും; പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍സിപി;

  • 10th March 2021
  • 0 Comments

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍സിപി. പാര്‍ട്ടിയിലെത്തിയാല്‍ ചാക്കോയ്ക്ക് അര്‍ഹമായ വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ചാക്കോ എത്തുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ചാക്കോ. ശരത് പവാറിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്. അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നേതൃനിരയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ […]

Kerala News

എൻ സി പി യോഗത്തിൽ ബഹളവും കൈയാങ്കളിയും

  • 4th March 2021
  • 0 Comments

കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.. മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം […]

Kerala News

മാണി സി കാപ്പനെ എന്‍സിപി യില്‍ നിന്ന് പുറത്താക്കി;കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം

  • 15th February 2021
  • 0 Comments

എന്‍സിപി വിട്ട മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഈ നീക്കം. മാണി സി കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം ഉണ്ടാകും. കാപ്പന്‍റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി […]

Kerala News

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും;ടി.പി. പീതാംബരന്‍

  • 27th January 2021
  • 0 Comments

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍.പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു എൻ.സി.പി സിറ്റിങ്​ സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് പവാറിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala News

“എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല” പാലായിലുറച്ച് കാപ്പൻ

  • 23rd January 2021
  • 0 Comments

പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മാണി സി കാപ്പൻ. പാലാ തന്നെ വേണം. മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ നിന്ന് ജയിച്ചത് . പിടിച്ചെടുത്ത സീറ്റാണ് പാലാ. അത് തോറ്റ പാര്‍ട്ടിക്ക് വിട്ടു കൊടുക്കേണ്ട കാര്യം ഇല്ല. സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ട് എപ്പോഴും സീറ്റ് ചോദിച്ച് പിന്നാലെ നടക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു . പാലാ, […]

Kerala News

പാലാ കിട്ടിയില്ലെങ്കിൽ മുന്നണി മാറ്റം; മാണി.സി.കാപ്പനും സംഘവും മുംബൈയിലേക്ക്

  • 23rd January 2021
  • 0 Comments

പാലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കവേ മാണി.സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗം ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ചര്‍ച്ച നടത്തുന്നതിനായി മുംബൈയ്ക്ക് തിരിക്കുന്നു.പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് മാണി.സി.കാപ്പന്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍.കാപ്പന്‍ വിഭാഗം എ.കെ.ശശീന്ദ്രനെതിരെ ശരത് പവാറിന് പരാതി നല്‍കി. തിരുവനന്തപുരത്ത് യോഗം വിളിച്ചതിന് മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പാലായിൽ ജോസ് കെ മാണിയെ തന്ന മത്സരിപ്പിക്കാനുള്ള തീരുമാനവുമായി സിപിഎമ്മും ഇടത് മുന്നണിയും […]

error: Protected Content !!