Entertainment News

വളരെ മോശം സേവനം;ജീവിതത്തില്‍ ഇനിയൊരിക്കലും ഈ വിമാനത്തില്‍ കയറില്ല;തായ് എയർവേസിനെതിരെ നസ്രിയ

  • 16th August 2022
  • 0 Comments

തായ് എയര്‍വേയ്‌സില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്‍റെ സേവനങ്ങൾക്കെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തന്‍റെ ബാഗ് വിമാനത്തിൽ വെച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ എഴുതി.ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സിൽ കയറില്ലെന്നും താരം […]

Entertainment News

ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയകഥ,;നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ‘അന്റെ സുന്ദരനികി’ ടീസർ

  • 20th April 2022
  • 0 Comments

നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘അന്റെ സുന്ദരനികി’യുടെ ടീസര്‍ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്.സുന്ദർ എന്ന ബ്രാഹ്മണ യുവാവായാണ് നാനി അഭിനയിക്കുന്നത്. ലീലയെന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് മതത്തിന്റെ ഭാഗമായ സുന്ദറും ലീലയും പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. നദിയ മൊയ്‌തു, ഹർഷവർധൻ, രാഹുൽ […]

Entertainment News

ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ;യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികൾ

  • 11th February 2022
  • 0 Comments

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും ,നസ്രിയ നസീമും. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് താര ദമ്പതികള്‍ക്ക് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.ദുബായിലെ പ്രശസ്ത സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദിന്റെയും നസ്രിയുടെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ദുബായ് നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. അറബ് പ്രമുഖന്‍ […]

error: Protected Content !!