നരിക്കുനിയിൽ കഞ്ചാവ് വേട്ട;6 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലും പിടിച്ചു

  • 25th December 2020
  • 0 Comments

നരിക്കുനിയിൽ വൻ കഞ്ചാവു വേട്ട. 6 കിലോ കഞ്ചാവും അരകിലോ ഹാഷിഷും ആണ് പോലീസ് കണ്ടെടുത്തത്. അബ്‌ദുൾ മുനീർ, മൻസൂർ എന്നിവരുടെ കൈയിൽ നിന്നുംആണ് ഈ ലഹരി വസ്തുക്കൾ പോലീസ് പിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ യാണ് താമരശ്ശേരി ഡിവൈ എസ് പി പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം എസ് ഐ സായൂജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ കണ്ടെത്തി പിടികൂടിയത് . ഡി വൈ എസ് പി സ്‌ക്വാഡിലുള്ള രാജീവ് ബാബു,ഷിബിൽ,മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു […]

Local News

കേന്ദ്രം കോര്‍പ്പറേറ്റ് ദാസ്യവേല അവസാനിപ്പിക്കണം; കെ.എന്‍.എം കര്‍ഷക ഐക്യദാര്‍ഢ്യസംഗമം

  • 9th December 2020
  • 0 Comments

മിനിമം താങ്ങുവിലയടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് അടിസ്ഥാന കാര്‍ഷികമേഖല തീറെഴുതിക്കൊടുക്കുന്ന ഭരണകൂട സമീപനം തിരുത്തണമെന്ന് കെ.എന്‍.എം മര്‍കസുദഅവ നരിക്കുനിയില്‍ സംഘടിപ്പിച്ച കര്‍ഷക ഐക്യദാര്‍ഢ്യറാലി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖല തകര്‍ക്കുന്ന കര്‍ഷകദ്രോഹ ബില്ല് ഉടന്‍ പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഐക്യദാര്‍ഡ്യ സംഗമം ആവശ്യപ്പെട്ടു.പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി പേര്‍ റാലിയിലും സംഗമത്തിലും അണി ചേര്‍ന്നു. കെ.എന്‍.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് എം.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നരിക്കുനി ഡിവിഷന്‍ യു.ഡി.എഫ് ,എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ […]

Local

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു; നരിക്കുനിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍

നരിക്കുനി; നരിക്കുനിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെയാണ് റിട്ടയേര്‍ഡ് അദ്ധ്യാപകനായ മുഹമ്മദലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെയും പിതാവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാല്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. താന്‍ മാത്രമല്ല വരും തലമുറയും ബുദ്ധിമുട്ടുമെന്നും കുറിപ്പിലുണ്ട്. ഇദ്ദേഹം പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Trending

പൈമ്പാലശ്ശേരിയിലെ കൊലപാതകം; കാരണം സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്തിനാല്‍

  • 30th December 2019
  • 0 Comments

നാടിനെ ഞെട്ടിച്ച പൈമ്പാലുശ്ശേരിയിലെ കൊലപാതകം നടന്നത് രണ്ടാനച്ഛന് ഇഷ്ടമല്ലാത്ത കല്യാണം വീട്ടില്‍ ആലോചിച്ചതിനാല്‍. നരിക്കുനി സ്വദേശിയായ രാജേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്ന സൂര്യ വീട്ടില്‍ കല്യാണം ആലോചിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഹാര്‍ട്ട് പേഷ്യന്റായ സൂര്യയെ ഇദ്ദേഹം കല്യാണം കഴിക്കാന്‍ തയ്യാറായത് വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. കൊല നടന്ന അന്ന് രാവിലെയും സൂര്യയുടെ അമ്മ ശിവദാസന് എതിര്‍പ്പുള്ളതായി ഫോണില്‍ രാജേഷിന്റെ ബന്ധുവിനെ വിളിച്ച് പറഞ്ഞിരുന്നു. സൂര്യക്ക് രാജേഷുമായി ഒരു മാസത്തെ അടുപ്പം മാത്രമെ ഉള്ളൂവെന്നാണിഞ്ഞത്.രാജേഷ് കുടുബംക്കാരോട് വിവരം പറഞ്ഞു അന്വേഷണം […]

Local

പരിസ്ഥിതി സുരക്ഷയില്‍ കുടുംബിനികളുടെ പങ്ക് നിര്‍ണ്ണായകം: എം.ജി.എം പരിസ്ഥിതി ചര്‍ച്ച

  • 18th November 2019
  • 0 Comments

പ്രകൃതി സുരക്ഷക്കും പരിസ്ഥിതി സൗഹൃദ നടപടികള്‍ക്കും കുടുംബിനികള്‍ക്ക് നിര്‍ണ്ണായക പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്ന് നരിക്കുനി നന്‍മ നിലയത്തില്‍ കൊടുവള്ളി വെസ്റ്റ് മണ്ഡലം എം.ജി.എം സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. എല്ലാ വീടുകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ സ്ത്രീ സമൂഹം മുന്നില്‍ നിന്നാല്‍ സാധ്യമാകും. ജൈവകൃഷി പരിപാലനം, പ്ലാസ്റ്റിക് കവര്‍ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ പാലനം എന്നിവയില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ഏകോപിപ്പിച്ച് പ്രകൃതി സൗഹൃദ സമീപനം കൊണ്ട് വരാന്‍ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ശുക്കൂര്‍ […]

News

ബസ്സ് ജീവനക്കാരന് മര്‍ദ്ദനം: നാളെ സൂചന പണിമുടക്ക്

ഓമശ്ശേരി : ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബസ്സ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികളാണ് പണി മുടക്കുന്നത്. ജീവനക്കാരനെ അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതിനാലാണ് പണിമുടക്ക് എന്നാണ് വിവരം.

Local

മടവൂര്‍ സി എം മഖാം വഴി നരിക്കുനിയിലേക്ക് കെ.എസ് ആര്‍ ടി സി വേണം: സി പി എം

നരിക്കുനി :നരിക്കുനി യില്‍ നിന്നും സി എം മഖാം കുന്ദമംഗലം സിവില്‍ സ്റ്റേഷന്‍ വഴി കോഴിക്കോട്ടെക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് സി പി ഐ എം കൊട്ട ക്കാവുവയല്‍ ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപെട്ടു. ഈ റോഡിലൂടെയോടുന്ന സ്വകാര്യ ബസ്സുകളെല്ലാം തന്നെ മെഡിക്കല്‍ കോളേജ് റൂട്ടിലാണ്. ഇത് വഴി കെ എസ് ആര്‍ ടി.സി ബസ് ഓടാത്തതിനാല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ യു ള്ള നൂറ് കണ ക്കിന് യാത്രക്കാര്‍ ഏറെ […]

error: Protected Content !!