ഇന്ത്യ എന്നല്ല അഹങ്കാരികളെന്നാണ് വിളിക്കേണ്ടത്; പ്രതിപക്ഷ കൂട്ടായ്മക്കെതിരെ വിമർശനം തുടർന്ന് പ്രധാനമന്ത്രി
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ I.N.D.I.Aയ്‌ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിപക്ഷ കൂടായ്മയെ ഇന്ത്യ എന്നല്ല അഹങ്കാരികളെന്നാണ് വിളിക്കേണ്ടതെന്ന് പ്രധാന മന്ത്രി പറഞ്ഞു. യുപിഎ എന്ന പേരില്‍ നിന്നും വെള്ളപൂശാനാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മോദി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് INDIA യ്‌ക്കെതിരെ വീണ്ടും മോദി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ‘ആക്രമിക്കപ്പെടുന്ന ഇന്ത്യ’ എന്ന […]