Kerala News

‘നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട്’; മോട്ടോര്‍ വാഹന വകുപ്പും ‘ട്രോളി’ തുടങ്ങി, കൂട്ടത്തിലൊരു ട്വിസ്റ്റും

  • 6th August 2022
  • 0 Comments

നിയമലംഘനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടര്‍വാഹന വകുപ്പ് പുറത്തിറക്കുന്ന ട്രോള്‍ വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട്’ എന്ന പേരില്‍ പങ്കുവച്ച രസകരമായ ട്രോള്‍ വിഡിയോയാണ് ഇക്കൂട്ടത്തിലെ ‘നവാഗതന്‍’. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി രണ്ടു യുവാക്കള്‍ ചേര്‍ന്ന് തയാറാക്കിയ റീല്‍സാണ് ഈ ട്രോളിന് ആധാരം. നടുറോഡിലൂടെ ഓടുന്ന ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കളില്‍, പിന്നിലിരിക്കുന്നയാള്‍ ബൈക്ക് ഓടിക്കുന്നയാളെ ‘ലൈവായി കുളിപ്പിക്കു’ന്ന വിഡിയോയാണിത്. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവാക്കള്‍ ബൈക്കില്‍ പോകുന്നത്. റോഡരികില്‍ നില്‍ക്കുന്നവര്‍ യുവാക്കളെ […]

Kerala News

വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ;3250 രൂപ പിഴ ചുമത്തി എംവിഡി

  • 25th July 2022
  • 0 Comments

വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചുവച്ചതിന് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ ‘ജസ്റ്റ് മരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചത്. ഇത് ശ്രദ്ധയിൽ‌പ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘമാണ് […]

Kerala News

വ്യാപക പരാതി;കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന;187 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്തു

  • 14th July 2022
  • 0 Comments

കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 187 ബസുകൾക്കെതിരേ കേസെടുത്തു.ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ മിന്നൽ പരിശോധന നടത്തിയാണ് കേസെടുത്തത്.ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂർ നീണ്ടുനിക്കുന്ന മിന്നൽ പരിശോധനയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയത്.ഇതിലാണ് 187 സ്വകാര്യ ബസുകൾക്കെതിരെ നിയമലംഘനം നടന്നതായി കണ്ടെത്തിയത്.വാഹനങ്ങളിൽ അ​ധിക ലൈറ്റുകൾ ഘടിപ്പിച്ചതിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.കണ്ടക്ടർ ലൈസൻസില്ലാതെ സർവീസ് […]

Kerala News

അറവുകാരന്റെ വേഷത്തില്‍ ജീപ്പിനു മുകളില്‍ ബോബി; മാസ് എന്‍ട്രിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി

ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍. ഉദ്ഘാടനത്തിന് കൊഴുപ്പേകാന്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രകടനമാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കോഴിക്കോട്ടെ തന്റെ ഉടമസ്ഥതയിലുള്ള ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളില്‍ കയറി അറവുകാരന്റെ വേഷത്തില്‍ ബോബി എത്തിയത്.ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹനചട്ടപ്രകാരം നിയമലംഘനമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തല്‍. വാട്‌സാപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമലംഘനത്തിനെതിരെ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്.ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി […]

Kerala News

വിനോദയാത്രയ്ക്കിടെ ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം; ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് എംവിഡി, സ്വമേധയ കേസെടുത്ത് ഹൈക്കോടതി

വിനോദയാത്രയ്ക്കിടെ ബസ്സില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തിൽ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയിൽ വിശദീകരണം നല്‍കും. വിഷയത്തിൽ കൊമ്പൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നും തകഴിയിൽ നിന്നുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ് പിടിയിലായത്.കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിൽ […]

Kerala News

അഞ്ചുവിദ്യാർഥികൾ ഒരു ബൈക്കിൽ,വൈറൽ യാത്ര, ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്,ശിക്ഷ സാമൂഹിക സേവനം

  • 30th June 2022
  • 0 Comments

ഇടുക്കിയിൽ ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളെ ആർ ടി ഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി ശാസിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനമോടിച്ചയാളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി പിഴയുമിട്ടു. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആർ.ടി.ഒ. ഉദ്യോഗസ്ഥർ കൗൺസലിങ്ങും നടത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയായ ജോയൽ വി. ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ്‌ ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി വണ്ടി ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. […]

Kerala News

വിധി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പാഠമാകണം, സ്വാഗതം ചെയ്ത് ആന്റണി രാജു,

വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു. കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതി കിരണ്‍ കുമാറിനെതിരെ ഏറ്റവും വലിയ ശിക്ഷയാണ് അന്ന് ഗതാഗത വകുപ്പ് നല്‍കിയത്. പൊതുസമൂഹം അതിനെ മൊത്തമായി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ചില നിയമവൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാതായും ചിലര്‍ ആ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശിക്കുകയും […]

Kerala News

സൈലൻസറുകൾ മാറ്റി ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ഓപ്പറേഷൻ സൈലൻസു’മായി എംവിഡി

  • 21st February 2022
  • 0 Comments

അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ മാറ്റി ഒരു ചെറിയ വിഭാഗം നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ റോഡ് ഉപയോഗിക്കുന്നവർ മാത്രമല്ല വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയായിട്ടുണ്ട്.റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങൾ ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം നിയമ ലംഘനങ്ങൾ തടയാൻ ഓപ്പറേഷൻ സൈലൻസ് എന്ന […]

Technology

സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം

മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും കേന്ദ്രീക്യത വെബ്‌സൈറ്റായ വാഹന്‍ മുഖാന്തരം നടപ്പിലാക്കാനുളള നടപടിയുടെ ഭാഗമായി പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ എല്ലാ അപേക്ഷകരും ഇന്ന് (ആഗസ്റ്റ് 27)  ന് മുന്‍പ് സ്ഥിരം രജിസ്‌ട്രേഷന്‍ നേടേണ്ടതാണന്ന് കൊടുവളളി ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് ഡേറ്റ  വാഹനിലേക്ക് […]

error: Protected Content !!