Kerala News

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും, ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്ന് എം വി ശ്രേയാംസ്‌കുമാര്‍

എല്‍ജെഡി പാര്‍ട്ടി ജെഡിഎസില്‍ ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആര്‍ജെഡിയുമായും ചര്‍ച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിയാനും എം വി ശ്രേയംസ് കുമാര്‍ സന്നദ്ധത അറിയിച്ചു. ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു . ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്പോര്‍ട്ട് […]

Kerala News

പിളര്‍പ്പിന്റെ സൂചനയില്‍ എല്‍ജെഡി; ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകുന്നില്ല, ഇന്ന് സംസ്ഥാന ഭാരവാഹി യോഗം

  • 17th November 2021
  • 0 Comments

പിളര്‍പ്പിന്റെ സൂചനയില്‍ ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി. സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാവില്ലെന്നും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവര്‍ ഇന്ന് സംസ്ഥാന ഭാരവാഹി യോഗം ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. […]

News

എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്കെന്ന് സൂചന. എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ാന്ന് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്.

error: Protected Content !!