പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ല;എംവി ജയരാജനെ തള്ളി സിപിഐഎം
പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനെന്ന് വിളിച്ച് അധിക്ഷേപിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെ തള്ളിയാണ് എം വി ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന നിലവില്‍ പാര്‍ട്ടി […]