‘യുഡിഎഫിന് ജയം എളുപ്പമല്ല, പുതുപ്പള്ളിയിലെ മത്സരം വികസനവും വികസന വിരുദ്ധതയും തമ്മിൽ’: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: പുതുപ്പള്ളിയിലെ മത്സരം വികസനവും വികസന വിരുദ്ധതയും തമ്മിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തുകൊണ്ട് മറ്റു മണ്ഡലത്തിലെ വികസനത്തിനൊപ്പം പുതുപ്പള്ളി എത്തുന്നില്ലായെന്നത് ചര്‍ച്ചയാണ്. വൈകാരികമായല്ല എല്‍ഡിഎഫ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് പറഞ്ഞതുപോലെ മത്സരമില്ലാത്ത സ്ഥിതി പുതുപ്പള്ളിയില്‍ ഉണ്ടാവില്ല. സഹതാപ തരംഗത്തില്‍ വിജയം നേടാമെന്ന കണക്കുകൂട്ടല്‍ നടക്കില്ലെന്ന് യുഡിഎഫിന് മനസ്സിലായി. തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്രചാരണങ്ങളുടെ ചാകരയാണ്. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് വ്യാപക പ്രചാരണമാണ് നടക്കുന്നത്.’ എം വി […]