ചേലക്കര വിജയം ഭരണത്തുടര്‍ച്ചയുടെ സൂചന; എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിന്റെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു. 12,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നോക്കിയാല്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞു. ഇടതുപക്ഷം 5,000ത്തില്‍നിന്ന് […]