National

വൈകാരിക നിമിഷങ്ങൾ അലതല്ലി പ്ലാറ്റിനം ജൂബിലി പൊതുസമ്മേളന സമാപനം

  • 11th March 2023
  • 0 Comments

ചെന്നൈ: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം സമാപിച്ചു. മാർച്ച് 10 വെള്ളിയാഴ്ചയായിരുന്നു സമാപനം. 1948ൽ നിർണായക തീരുമാനമെടുത്ത അതേ വേദിയിൽ 75ാം വാർഷികത്തിൽ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ വൈകാരിക നിമിഷങ്ങൾ അലതല്ലി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കാൻ മുസ്‍ലിം ലീഗ് നിലനിൽക്കണമെന്ന ഖാഇദെ മില്ലത്തിന്റെ നിർദേശം യോഗം തക്ബീർ മുഴക്കി അംഗീകരിച്ചു. മുദായത്തിന്റെ ആത്മാഭിമാനത്തോടെയുള്ള നിലനിൽപിനായി പരിശ്രമിച്ച് മുന്നോട് നീങ്ങുന്നതിനിടയിൽ നിരവധി വൈതരണികൾ താണ്ടേണ്ടിവന്നതായി പാണക്കാട് സാദിഖലി അനുസ്മരിച്ചു. സമ്മേളനത്തിൽ സാദിഖലി തങ്ങളുടെ […]

National News

മുസ്ലീങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ ഗുരുദ്വാരകള്‍ തുറന്നുനല്‍കി സിഖ് മതസ്ഥര്‍

  • 18th November 2021
  • 0 Comments

ഗുഡ്ഗാവില്‍ തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ നിസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാരകള്‍ മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുനല്‍കി. സദര്‍ ബസാറിലെ ഗുരുദ്വാര മുസ്ലിം സഹോദരങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്. സോന ചൗക്ക് ഗുരുദ്വാരയും മുസ്ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് […]

Kerala News

യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന കാരാട്ട് റസാഖിന്റെ വാദം തള്ളി മുസ്ലിം ലീഗ്

  • 21st February 2021
  • 0 Comments

തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്ന് കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചു നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടന്നായിരുന്നു കാരാട്ട് റസാഖിന്റെ വാദം. എന്നാല്‍ ജില്ലാ പ്രാദേശിക നേതാക്കളുമായുള്ള വിയോജിപ്പ് നിലനില്‍ക്കുന്നതിനാല്‍ ലീഗിലേക്ക് തിരികെയില്ലന്ന് കാരാട്ട് റസാഖ് എംഎല്‍എ ട്വന്റിഫോറിനോട് […]

Kerala

രാമക്ഷേത്ര നിര്‍മാണം പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കും മുസ്ലിം ലീഗ്

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിലപാട് അറിയിച്ചു. ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്​. ഭഗവാൻ രാമ​​ൻെറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ. […]

Kerala

ദേശദ്രോഹ നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു : പി കെ കുഞ്ഞാലിക്കുട്ടി

  • 10th July 2020
  • 0 Comments

കോഴിക്കോട് : സ്വർണ്ണകള്ള കടത്തിലൂടെ ദേശദ്രോഹ നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ രാജി മാത്രല്ല ശക്തമായ അന്വേഷണവും വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമരത്തിന് നേരെ പോലീസ് ലാത്തി വീശിയ നടപടിയിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു. അധികം ആൾക്കൂട്ടമില്ലാതെയാണ് സമരം നടത്തിയതെന്നും. പോലീസ് ആക്രമണം ഏകപക്ഷീയമായി നടന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Local

ഏറ്റം പിരിശത്താലെ പ്രവാസികളെ ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹ മാതൃക

മടവൂർ : പ്രവാസികൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗ് മാതൃകയാകുന്നു. “പ്രിയത്തിൽ ചേർന്നു നിൽക്കാം,പ്രിയപ്പെട്ടവരെ ചേർത്തു നിർത്താം” എന്ന പ്രമേയത്തിൽ കൊട്ടക്കാവു വയൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ “ഏറ്റം പിരിശത്താലെ” എന്ന സ്നേഹ സമ്മാന പദ്ധതിയാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് കരുതലിന്റെയും കനിവിന്റെയും വേറിട്ട മാതൃക തീർക്കുന്നത്. മറുനാട്ടിൽ മുണ്ടു മുറുക്കിയുടുത്ത് മലയാള നാടിന്റെ അന്നദാതാക്കളായി വർത്തിച്ചിരുന്ന പ്രവാസികൾ കേരളത്തിന്റെ നാനാതരം പുരോഗതികളുടെയും സമൃദ്ധികളുടെയും പ്രധാന സ്രോതസ്സുകളായിരുന്നു. […]

Kerala

മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് പാണക്കാട് കുടുംബം വീട് നിർമ്മിച്ച് നൽകി

  • 10th June 2020
  • 0 Comments

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ദുരിത ജീവിതം അറിഞ്ഞ പാണക്കാട് കുടുംബം സഹായിക്കാമെന്ന് കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തെ അറിയിച്ചത്. ദുരന്തത്തിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിനു നഷ്ടപ്പെട്ടിരുന്നു. പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് മനോഹരമായ വീടാണ് കോട്ടക്കുന്ന് സ്വദേശിക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. തന്നെ വലിയ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിച്ച മുഴുവൻ ആളുകളോടും ശരത്ത് നന്ദി പറഞ്ഞു. കോട്ടക്കുന്നിൽ നിർമ്മിച്ച വീടിന്ററെ […]

Local

സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് കമ്മറ്റി പ്രതിഷേധ സമരം

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്തിന് പുറത്തും രാജ്യത്തും മലയാളികളുടെ മരണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ,നാട്ടിലുള്ള രോഗികമായ പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ,കേന്ദ്ര – കേരള സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഐ.മുഹമ്മദ് കോയ ഉത്ഘാടനം ചെയ്തു.ഇസ്മായിൽ പി.പി. ,അബു ഹാജി പുറായിൽ ,ബഷീർ […]

Local News

ആയിരം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി പന്തീർപാടം ടൗൺ മുസ്ലിം ലീഗ്

കുന്ദമംഗലം: കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ 1000 കുടുംബങ്ങൾക്ക് റംസാൻ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി കുന്ദമംഗലം പന്തീർപാടം ടൗൺ മുസ്ലിം ലീഗ്. 4 ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിന്റെ ഉദ്ഘാടനം മുൻ എം എൽ എ യു സി രാമൻ നിർവഹിച്ചു. ലീഗ് പ്രവർത്തകരുടെയും കെ എം സി സി യുടെയും, യൂത്ത് ലീഗിൻ്റെയും സഹായത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത് ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് നേരത്തെ മരുന്നെത്തിച്ചു […]

Local News

സി.എച്ച്.സെന്റർ കലക്ഷൻ ഊർജ്ജിതപ്പെടുത്താൻ കർമ്മ പരിപാടി തയ്യാറാക്കി

കുന്ദമംഗലം: മെയ് 22ന് അവസാന വെള്ളിയാഴ്ച സി.എച്ച്.സെന്റർ കലക്ഷൻ എടുക്കാൻ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫണ്ട് ശേഖരണത്തിന് നിയോജക മണ്ഡലം മുസ്ലീം ലീഗ് കർമ്മ പദ്ധതിക്ക്‌ രൂപം നൽകി.വാർഡ് തോറും ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയും നാലാൾ വീതം ഉൾകൊള്ളുന്ന സ്ക്വാഡ് രൂപീകരിച്ച് വീടുകൾ കയറിയും ഫണ്ട് സ്വരൂപിക്കും. ഇത് സംബന്ധമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജന:സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം […]

error: Protected Content !!