Kerala News

സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആറ് പേര്‍ കസ്റ്റഡിയില്‍, മര്‍ദ്ദിച്ചുകൊന്നത് ക്രൂരമായെന്ന് പോലീസ്

  • 26th August 2022
  • 0 Comments

പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്തുനിന്നാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ജീര്‍ണിച്ചിട്ടുണ്ടെന്നാണ് […]

Kerala News

രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലാന്‍ ഇന്ദുലേഖ ശ്രമിച്ചു; ഇരുപത് ഡോളോ ഗുളികകള്‍ വാങ്ങി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 25th August 2022
  • 0 Comments

സ്വത്തു തട്ടിയെടുക്കാനായി അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ മകള്‍ ഇന്ദുലേഖ രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകള്‍ വാങ്ങി. അതില്‍ കുറച്ച് ഇരുവര്‍ക്കും നല്‍കി. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. മാതാവിനെ കൊല്ലാനുപയോഗിച്ച എലിവിഷം കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്. വിഷത്തിന്റെ ബാക്കിയും വിഷം നല്‍കിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ വിഷം കൊടുത്ത് […]

National News

മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

  • 19th August 2022
  • 0 Comments

മുംബൈ മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. മാട്ടുംഗയിലെ ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ തന്നെ അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്. മാനസിക അസ്വസ്ഥതകളുള്ള രാജ്കുമാര്‍ നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പൊലീസാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. അനാഥനായ നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷി ഇല്ല. 12 നും 17 നും ഇടയില്‍ പ്രായമുള്ള നാല് […]

Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്്റ്റഡിയില്‍, പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

  • 17th August 2022
  • 0 Comments

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അര്‍ഷാദിനെ പിടികൂടിയത്. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തില്‍ 20ഓളം മുറിവുകളുണ്ട്. തലയിലുള്‍പ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ […]

National News

ഉയര്‍ന്ന ജാതിക്കാരുടെ കുടിവെള്ള പാത്രത്തില്‍നിന്ന് വെള്ളംകുടിച്ച ദലിത് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുകൊന്നു

  • 14th August 2022
  • 0 Comments

ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അദ്ധ്യാപകന്റെ മര്‍ദനമേറ്റ ദളിത് സമുദായത്തില്‍പ്പെട്ട ഒമ്പത് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയ്ക്ക് സമീപം സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ചൈല്‍ സിംഗിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലായ് 20നാണ് ഇന്ദ്രനെ അദ്ധ്യാപകനായ ചൈല്‍ സിംഗ് മര്‍ദ്ദിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ തൊട്ടതിന്റെ പേരിലായിരുന്നു […]

Kerala News

നവജാത ശിശുവിന്റെ മരണം കൊലപാതകം; വെള്ളത്തില്‍ മുക്കി കൊന്നു, അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്

  • 12th August 2022
  • 0 Comments

ഇടുക്കി തൊടുപുഴയില്‍ കഴിഞ്ഞ ദിവസം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തി. ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയ്ക്ക് എതിരെ കേസെടുത്തതു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് […]

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

  • 11th August 2022
  • 0 Comments

കര്‍ണാടക സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നൊട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. സുള്ള്യ സ്വദേശികളായ ഇവര്‍ കാസര്‍കോട് നിന്നാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പത്ത് പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. കഴിഞ്ഞ 26-ന് രാത്രിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ യുവമോര്‍ച്ച […]

Kerala News

തൊടുപുഴയില്‍ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പടുത്തി

  • 11th August 2022
  • 0 Comments

തൊടുപുഴ കരിമണ്ണൂരില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു. കരിമണ്ണൂരിലെ വീട്ടില്‍ വെച്ചാണ് സംഭവം. പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. യുവതി മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ക്ക് മനസ്സിലായി. കുഞ്ഞിനെ കുറിച്ച് അവരോട് അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം യുവതി നല്‍കിയില്ല. പിന്നീട് പൊലീസിനെ വിവരം […]

Kerala News

ഡിവൈഎഫ്‌ഐ ഭാരവാഹിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു; സുഹൃത്ത് പൊലീസില്‍ കീഴടങ്ങി

  • 10th August 2022
  • 0 Comments

ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ്(27) പോലീസില്‍ കീഴടങ്ങി. സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. സുജീഷും സൂര്യപ്രിയയും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് […]

National News

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി, യുവതി പോലീസ് പിടിയില്‍

  • 9th August 2022
  • 0 Comments

കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. […]

error: Protected Content !!