Kerala kerala

കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

  • 12th March 2024
  • 0 Comments

പാലക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ച് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കൊല്ലംകോട് പൊലീസ് കേസെടുത്തു.

kerala Kerala

മദ്‌റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ്; വിധി പറയുന്നത് ഈ മാസം 29ന്

  • 22nd February 2024
  • 0 Comments

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഈ മാസം 29ന്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേര്‍ന്ന താമസസ്ഥലത്ത് സംഘ്പരിവാര്‍ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. […]

Kerala

ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; പ്രതി ഒളിവില്‍

  • 30th January 2024
  • 0 Comments

തിരുവനന്തപുരം: പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അനില്‍കുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെകൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

Kerala

കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

  • 28th January 2024
  • 0 Comments

പാലക്കാട്: കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Kerala

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍

  • 27th January 2024
  • 0 Comments

കൊച്ചി: അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാലനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ദമ്പതികള്‍ തമ്മിലുളള തര്‍ക്കത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ബാലന്‍ ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍പോയ ഇയാളെ ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.

Local

അച്ഛന്‍ കല്ലുപയോഗിച്ച് മര്‍ദിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

  • 21st January 2024
  • 0 Comments

കോഴിക്കോട്: പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24 നാണ് മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ കല്ല് ഉപയോഗിച്ച് മകന്റെ തലയ്ക്ക് അടിച്ചത് . പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

National

പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശ; ആണ്‍കുഞ്ഞിനെ അച്ഛന്‍ കൊലപ്പെടുത്തി

  • 15th January 2024
  • 0 Comments

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി അച്ഛന്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍ ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മര്‍ദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിന്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ […]

National

യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം

  • 12th January 2024
  • 0 Comments

പാട്ന: യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്തുകള്‍. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹന്‍കുമാര്‍ എന്ന ചോതക് (20) ആണ് ക്രൂരകൃത്യത്തിനിരയായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാര്‍ട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരന്‍ രാധാ സിങ് വെളിപ്പെടുത്തി. രാത്രി […]

Kerala

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

  • 12th January 2024
  • 0 Comments

കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗര്‍ 81 ല്‍ ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), മകള്‍ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Sports

കാമുകിയെ കൊലപ്പെടുത്തിയ കേസ്; ബ്ലേഡ് റണ്ണര്‍ക്ക് പരോള്‍

  • 5th January 2024
  • 0 Comments

പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരവും ‘ബ്ലേഡ് റണ്ണര്‍’ എന്ന വിളിപ്പേരുമുള്ള ഓസ്‌കാര്‍ പിസ്റ്റോറിയസ് 11 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ പരോളില്‍ പുറത്തിറങ്ങി. പരോള്‍ അപേക്ഷ ദക്ഷിണാഫ്രിക്കന്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചതോടെ വെള്ളിയാഴ്ച രാവിലെയാണ് പിസ്റ്റോറിയസ് പുറത്തിറങ്ങിയത്. 37കാരന് 13 വര്‍ഷവും അഞ്ച് മാസവുമാണ് ജയിലില്‍ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോര്‍ഡ് ഇതില്‍ ഇളവ് നല്‍കുകയായിരുന്നു. 2013ലെ വാലൈന്റന്‍ ദിനത്തിലാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപ് എന്ന 29കാരിയെ ഓസ്‌കാര്‍ പിസ്റ്റോറിയസ് […]

error: Protected Content !!