Kerala News

വാക്കുതര്‍ക്കം; തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

  • 14th June 2022
  • 0 Comments

സുഹൃത്തുക്കള്‍ തമ്മിലുളള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം മുണ്ടക്കല്‍ മജു (40) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നോബിള്‍ തോമസ് ( 25) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജുവും നോബിളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

National News

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം, കൊലയാളി പിടിയില്‍, അറസ്റ്റിലായത് ഷൂട്ടര്‍ സന്തോഷ് ജാദവ്

  • 13th June 2022
  • 0 Comments

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവിനെയാണ് അറസ്റ്റിലായത്. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗമാണ് സന്തോഷ് യാദവെന്നു പൊലീസ് പറഞ്ഞു. 2021ല്‍ ഒരു കൊലപാതകക്കേസില്‍ പിടിയിലായ ഇയാള്‍ രക്ഷപ്പെടുകയും തുടര്‍ന്ന് ഒളിവില്‍ കഴിയുകയുമായിരുന്നു. മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം […]

Kerala News

കൊല്ലത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

  • 12th June 2022
  • 0 Comments

ഇരവിപുരം മാര്‍ക്കറ്റിനടുത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹേശ്വരിയാണ് മരിച്ചത്. ഭര്‍ത്താവ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് മുരുകനും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വഴക്കില്‍ ബൈക്കിന്റെ ഷോക്കബ്‌സോര്‍ബര്‍ കൊണ്ട് മുരുകന്‍ ഭാര്യയുടെ തലയ്ക്കും മുഖത്തും അടിച്ചു. മര്‍ദ്ദനത്തില്‍ മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭര്‍ത്താവ് മുരകന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് […]

National News Trending

ജോലിക്ക് പോകാന്‍ നിരന്തരം നിർബന്ധം,ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

  • 11th June 2022
  • 0 Comments

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി.മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം.ജബല്‍പുര്‍ സ്വദേശി വിഭ്‌ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന […]

Kerala News

നാദാപുരത്ത് വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

  • 10th June 2022
  • 0 Comments

നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി റഫ്‌നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റഫ്നാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും. നാദാപുരം പേരോട് സ്വദേശിനിയായ നഹീമയെ(19) വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ പെണ്‍കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു. തലയ്ക്കും നെഞ്ചിലും വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയാണ് […]

Kerala News

പബ്ജി കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ മകന്‍ വെടിവച്ച് കൊന്നു

പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകന്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.തലയ്ക്ക് വെടിയേറ്റ അമ്മ ഉടന്‍ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ […]

National News

ബിഹാറില്‍ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു

രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പിതാവ് കൊലപാതകം നടത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മകന്റെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ദുമ്രാവാന്‍ ഗ്രാമത്തിലാണ് സംഭവം. മൊനു റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോനു റായിയുടെ സഹോദരനാണ് മൊനു. കൊല്ലപ്പെട്ടയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യുന്നതിനിടെയാണ് […]

National News

പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടു വന്ന് അടിച്ചു കൊന്നു, മൃതദേഹം ബാഗില്‍ കുത്തിനിറച്ച് തടാകത്തില്‍ ഉപേക്ഷിച്ചു

പിണങ്ങിപ്പോയ ഭാര്യയെ സ്‌നേഹം നടിച്ച് അനുനയത്തില്‍ കൂട്ടിക്കൊണ്ടു വന്ന ശേഷം ഭര്‍ത്താവ് അടിച്ചുകൊന്നു. തിരുപ്പതി വെങ്കട്ടപ്പുരത്താണ് സംഭവം. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളി. സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറും. തിരുപ്പതി വെങ്കട്ടപ്പുരം കോളനി സ്വദേശിയുമായ വേണുഗോപാല്‍ (30) അറസ്റ്റിലായി. കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. രമ്യതയിലാകാമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭാര്യയെ അനുനയത്തില്‍ ഇയാള്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. അടിച്ചു കൊന്നതിനു ശേഷം ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം […]

Kerala News

ഗുണ്ടാകുടിപക; ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചന്‍ വെട്ടേറ്റ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക അരങ്ങേറുന്നു. തലസ്ഥാനത്ത് വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെ ആറാംകല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. മണിച്ചന്റെ തലയ്ക്ക് […]

Kerala News

ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആറന്‍മുള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തില്‍ വിനീതാണ് അറസ്റ്റിലായത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ (28), മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ (4) എന്നിവരാണ് മരണപ്പെട്ടത്. ബധിരനും മൂകനുമായ വിനീതിനെതിരേ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് […]

error: Protected Content !!