Kerala News

തുപ്പിയതിനെ ചൊല്ലി തര്‍ക്കം; ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

  • 11th July 2022
  • 0 Comments

കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയക്കോണം സ്വദേശി കെ.ഭുവനചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഭിന്നശേഷിക്കാരനാണ് കൊലപാതകി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കഴക്കൂട്ടത്ത് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരുന്ന ഭുവനചന്ദ്രന്റെ അടുത്തേക്ക് ആക്രിപെറുക്കുന്നയാള്‍ എത്തുകയായിരുന്നു. ഇയാള്‍ ഗൃഹനാഥന്‍ നില്‍ക്കുന്നതിന് സമീപത്തായി തുപ്പിയെന്നും ഇത് ചോദ്യം ചെയ്ത ഭുവനചന്ദ്രനെ ആക്രിക്കച്ചവടക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന്റെ അടിഭാഗത്തായി ചവിട്ടുകയാിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ […]

National News

പ്രണയത്തെ എതിര്‍ത്തു, അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മകള്‍, നാല് പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന്‍ രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്. മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം […]

International News

ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ ദൗത്യസംഘം; സുരക്ഷാ വീഴ്ച പരിശോധിക്കും

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘം. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. കൊല്ലപ്പെട്ട പടിഞ്ഞാറന്‍ നഗരമായ നാരയിലേക്ക് എത്തുമ്പോള്‍ ആബെയ്ക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക ദൗത്യസംഘത്തിന്റെ(ടാസ്‌ക് ഫോഴ്സ്) അന്വേഷണപരിധിയില്‍ വരും. കൊലപാതകിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. നേരത്തേ കൊലപാതകിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം ദൗത്യസംഘത്തിലുണ്ട്. ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ […]

Kerala News

ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; വീട്ടുടമ അറസ്റ്റില്‍

ഇടുക്കി ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മോഷണ ശേഷം ഓടിരക്ഷപ്പെട്ട ജോസഫിനെ വീട്ടുമുറ്റത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റേത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജേന്ദ്രനും ജോസഫും തമ്മില്‍ ഉണ്ടായ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് […]

Kerala News

അബൂബക്കര്‍ സിദ്ദിഖ് നേരിട്ടത് ക്രൂര മര്‍ദനം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; 5000 തവണയെങ്കിലും അടിയേറ്റു

  • 29th June 2022
  • 0 Comments

കാസര്‍കോട് സ്വദേശിയായ പ്രവാസി ക്വട്ടേഷന്‍ സംഘത്തിന്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദനമേറ്റെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയില്‍ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്നും കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് അബൂബക്കര്‍ സിദ്ധിഖിന്റെ സുഹൃത്ത് അന്‍സാരി […]

Kerala News

മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

  • 28th June 2022
  • 0 Comments

പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അവിനാശ് പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.  കൊടുവാളുമായി സമീപത്ത് തന്നെ ഭര്‍ത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകള്‍ എത്തിയതോടെ കടന്നുകളയാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. […]

Kerala News

പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി, ആദ്യം ബന്ദിയാക്കിയത് സഹോദരനെ, പിന്നില്‍ പത്തംഗ സംഘം

  • 27th June 2022
  • 0 Comments

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് സൂചന. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പൈവളിഗയിലെ സംഘമാണെന്നും റയീസ്, നൂര്‍ഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ പോലീസ് തിരിച്ചറിഞ്ഞു. ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും […]

Kerala News

പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകം, മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • 22nd June 2022
  • 0 Comments

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരുക്കേറ്റു എന്ന പേരില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണമടയുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മരിച്ച അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. […]

Kerala News

തൊടുപുഴയില്‍ ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

  • 17th June 2022
  • 0 Comments

തൊടുപുഴയ്ക്ക് സമീപം വഴിത്തല പീടികതടത്തില്‍ ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. എബിന്‍ വില്‍സണ്‍ (23) ആണ് മരിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന ഇന്നലെ വീട്ടിലെ പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എബിന്‍. രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

National News

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല,മിശ്ര വിവാഹിതരായ ദമ്പതികളെ വിരുന്നിന് വിളിച്ച് സഹോദരന്‍ വെട്ടിക്കൊന്നു

  • 14th June 2022
  • 0 Comments

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു.അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടിവീഴ്ത്തിയത്.അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ […]

error: Protected Content !!