Kerala News

സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതക കേസ് എൻഐഎക്ക്

  • 29th July 2022
  • 0 Comments

കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍.ഐ.എക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍.കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ […]

National News

ആണ്‍കുട്ടിയെ പ്രസവിച്ചില്ല;ഭാര്യയെ ചുട്ടുകൊന്നു പ്രതിക്ക് ജീവപര്യന്തം,തങ്ങളുടെ കണ്‍മുന്നിലിട്ടാണ് ചുട്ടുകൊന്നത് എന്ന് പെണ്മക്കൾ

  • 29th July 2022
  • 0 Comments

ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ യുവതിയെ ചുട്ടുകൊന്ന കേസിൽ അച്ഛനെ ജീവപര്യന്ത്യം ശിക്ഷിച്ച് കോടതി.ഇയാൾക്കെതിരെ നൽകിയ രണ്ട് പെണ്‍മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുലന്ദ്ശര്‍ കോടതി ശിക്ഷ വിധിച്ചത്. 48 കാരനായ യു.പി സ്വദേശി മനോജ് ബന്‍സാലി യാണ് പ്രതി. ഇയാള്‍ക്കെതിരേ പെണ്‍മക്കളായ തന്യ,ലതിക ബന്‍സാല്‍ എന്നീ പെണ്‍കുട്ടികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. 2016-ജൂണ്‍ 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന പേരില്‍ രണ്ട് പെണ്‍മക്കളെ മൂറിയിലടച്ച് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് […]

National News

ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ,ഫാസിലിന്റെ സംസ്‌കാരം ഇന്ന് സുരക്ഷ ശക്തമാക്കി പൊലീസ്

  • 29th July 2022
  • 0 Comments

ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ്.എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.കൊല്ലപ്പെട്ട സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി മുഹമ്മദ് ഫാസില്‍ (30) ന്റെ സംസ്‌കാരം ഇന്ന് നടക്കും തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.ഫാസിലിന്‍റെ കൊലപാതക കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.സൂറത്കല്ലില്‍ റെഡിമെയ്ഡ് കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് […]

National News

പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു;സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിൽ

പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച ഗര്‍ഭിണിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം.കൊല്ലപ്പെട്ട അധ്യാപികയും 17-കാരനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആഗ്രഹിച്ചിട്ടും അധ്യാപിക കൂട്ടാക്കാതിരുന്നതാണ് കൊല പാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത് ജൂണ്‍ ഒന്നാം തീയതിയാണ് 35-കാരിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം […]

Kerala News

വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നര വയസുകാരന്‍,പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞത് കൊലപാതകത്തിൽ കലാശിച്ചു

  • 28th June 2022
  • 0 Comments

മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞു. ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു.കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം.ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ […]

Kerala News

മറ്റൊരാളുമായുള്ള സൗഹൃദത്തിലെ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു,തിരുവനന്തപുരത്ത് യുവതിയും യുവാവും മരിച്ച നിലയില്‍

  • 20th June 2022
  • 0 Comments

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്,കല്ലറ പഴവിള സ്വദേശിനി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) എന്നിവരെയാണ് സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയെ നിലത്ത് അബോധാവസ്ഥയിലും ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണപ്പെട്ട ഉണ്ണിയും സുമിയും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.സുമിയുടെ അകന്ന ബന്ധുകൂടിയായ ഉണ്ണി രണ്ടുവർഷമായി സുമിയുടെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. മറ്റൊരു യുവാവുമായി […]

Kerala News

ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്ചുങ്കം സ്വദേശി ചന്ദ്രനാണ് ഭാര്യ ശാന്തയുടെ മര്‍ദനമേറ്റ് മരിച്ചത്. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശാന്തയും ചന്ദ്രനും തമ്മില്‍ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ

National News

‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ വയോധികനെ മര്‍ദിച്ചു കൊന്ന ബിജെപി നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

മധ്യപ്രദേശില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രത്ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണത്തില്‍ മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ കൊലപാതക കുറ്റം രജിസ്റ്റര്‍ ചെയ്തു. ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. ‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ എന്നുചോദിച്ച് ഒരാള്‍ മര്‍ദ്ദിക്കുന്നതും ഇയാള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്വഹ […]

Kerala News

പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിൽ നാല് പേർ പിടിയിൽ;ഗൂഢാലോചന മോര്‍ച്ചറിയുടെ പിന്നിലെ ഗ്രൗണ്ടില്‍,എഡിജിപി

  • 21st April 2022
  • 0 Comments

ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട് ജില്ലക്കാരാണ്. ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നിവയാണ് ഇവർക്കെതിരായ വകുപ്പുകൾ. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും […]

Kerala News

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും,സമാധാനം പുനസ്ഥാപിക്കണം കീഴ്‌വഴക്കം നോക്കേണ്ടതില്ലെന്ന് എം.ബി രാജേഷ്

  • 18th April 2022
  • 0 Comments

രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നും ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ […]

error: Protected Content !!