താനെയിൽ കാണാതായ മൂന്ന് വയസുകാരിയെ കൊന്ന് കത്തിച്ചതായി കണ്ടെത്തി; കുറ്റം സമ്മതിച്ച് പ്രതി
മഹാരാഷ്ട്രയിലെ താനെയില്‍ കാണാതായ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.താനെ ഉത്സാഹ്‌നഗറിലെ പ്രേംനഗറില്‍ നിന്ന് നവംബര്‍ 18 മുതലാണ് കുട്ടിയെ കാണാതായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ താന്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുട്ടിയുമൊത്ത് കളിക്കുന്നതിനിടെ തമാശയ്ക്കാണ് അടിച്ചത്. തുടര്‍ന്ന് കിച്ചന്‍സ്ലാബില്‍ തലയിടിച്ച് വീണ […]