Kerala News

കടക്കു പുറത്തെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ മാധ്യമങ്ങളോട് ജയിലിൽ കിടക്ക് അകത്തെന്നു പറയുകയാണ്: കെ.മുരളീധരൻ

  • 17th June 2023
  • 0 Comments

കോഴിക്കോട്∙ സർക്കാർ മാധ്യമങ്ങളുടെ വായടപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടക്കു പുറത്തെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ മാധ്യമങ്ങളോടു ജയിൽ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്നു പറയുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. ‘‘ഓരോ ദിവസവും ഓരോ മാധ്യമങ്ങൾക്കെതിരായ അന്വേഷണമാണ്. എലത്തൂര് ട്രെയിനിൽ നടന്ന ആക്രമണത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ ട്രെയിൻ കണ്ണൂരിൽ വച്ച് വീണ്ടും തീയിടുകയും ചെയ്തു. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും മറുഭാഗത്ത് ഇതു റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് എതിരായ കേസുകളും. ഏറ്റവും […]

Kerala News

പിണറായി ഒഞ്ചിയത്ത് ചീറിവരുന്ന പുലി, മോദിയുടെ മുന്നിൽ പൂച്ചക്കുട്ടി: പരിഹസിച്ച് മുരളീധരൻ

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഒഞ്ചിയത്ത് ചീറിവരുന്ന പുലിയായിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പൂച്ചക്കുട്ടിയെ പോലെയാണെന്നും കെ.മുരളീധരൻ എംപി. മോദിയുടെ മുന്നിൽ വച്ചാണ് അവഗണനയെക്കുറിച്ചു പറയേണ്ടിയിരുന്നത്. അദ്ദേഹത്തിനു മുന്നിൽ മുഖ്യമന്ത്രി നല്ല പിള്ള ചമയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ബിജെപിയുടെ സൗകര്യം നോക്കി പ്രതികരിക്കുന്നവരല്ല കോൺഗ്രസ്. സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്‌ക്കാൻ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരമാണ്. വി.ഡി.സതീശൻ അംഗീകൃത പ്രതിപക്ഷ നേതാവാണ്. ശക്തമായ പ്രതിപക്ഷത്തിന്റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നു. ആര് […]

Kerala News

സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുത്’; ലിജുവിനെതിരെ കെ മുരളീധരന്‍,

  • 17th March 2022
  • 0 Comments

രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് കെ മുരളീധരൻ എം പി.നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്,മുരളീധരന്റെ നീക്കം.തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞടുപ്പിൽ തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ […]

Kerala News

മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചു; കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് ചെന്നിത്തല

  • 3rd March 2022
  • 0 Comments

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേതാണെന്ന് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.അത്‌ പരിഹരിച്ചതായും, ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണം.കൂടാതെ രമേശ് ചെന്നിത്തലയുമായി ശത്രുതയിലല്ല. തർക്കങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി.അതേസമയം കോൺ​ഗ്രസിൽ വലിയ സ്ഫോ‌‌ടനങ്ങളൊന്നും ഉണ്ടായിട്ടില്ല. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സ്വാഭാവികമാണെന്നും അത് പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സാധിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. […]

Kerala News

ശോഭയുടെ പ്രചാരണ നോട്ടീസുകൾ വഴിയരികിൽ; ബി ജെ പി യിൽ ചേരിപ്പോര്

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി.ജെ.പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​. മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്​ഥാന ബി.ജെ.പിയിൽ കലഹങ്ങൾ വീണ്ടും സജീവമാകും. കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം […]

Kerala

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് എന്റെ ശുപാർശ പ്രകാരമാണ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനം നല്‍കിയത്. ഇങ്ങനെയുള്ളവരെ ഇനിയും ഉള്‍പ്പെടുത്തും […]

Kerala

കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രോട്ടോക്കോൾ ലംഘനം : പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂദല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തോട് വിശദീകരണം തേടി. അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് […]

News

നിയമസഭാ തിരെഞ്ഞുടുപ്പിൽ മത്സരിക്കില്ല സമരം അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ കെ മുരളീധരൻ

യു.ഡി.എഫിലെ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. പാർട്ടികത്ത് എടുക്കുന്ന തീരുമാനങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് ആവർത്തിച്ച് കെ. മുരളീധരൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ നിർത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെ എടുത്തതാനെന്നും മുരളീധരൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമരം നിർത്തുകയല്ല വേണ്ടതെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് പാ‍ർട്ടി മാറുകയാണ് ചെയ്യേണ്ടതെന്നും മുരളീധരൻ അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം പേടിച്ച് സമരം നിർത്തി എന്നവസ്ഥയായെന്നും മുരളീധരൻ കൂട്ടിചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. വട്ടിയൂ‍ർക്കാവിൽ തനിക്ക് […]

Kerala News

വി മുരളീധരനെ തള്ളി കേന്ദ്രം സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി തന്നെ

  • 14th September 2020
  • 0 Comments

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര സർക്കാർ. ലോക് സഭയിൽ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യങ്ങൾക്ക് രേഖാമൂലമാണ് ധനകാര്യ സഹ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഇക്കാര്യം അറിയിച്ചത് ഇതോടെ സഹമന്ത്രിവി മുരളീധരന്റെ നിലപാട് കേന്ദ്ര സർക്കാർ തന്നെ തള്ളി. വി മുരളീധരൻസ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ധനകാര്യ സഹമന്ത്രി പാർലമെൻറില് ഇക്കാര്യം വ്യക്തമാക്കിയത്.

Kerala News

മദ്യഷാപ്പുകൾക്കു കാണിക്കുന്ന പരിഗണന ആരാധനാലയങ്ങളോടും കാണിക്കണം : കെ മുരളീധരൻ

കോഴിക്കോട്: സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വടകര എം പി യുമായ കെ. മുരളീധരന്‍ കള്ളുകുടിയന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും, മദ്യഷാപ്പുകൾ തുറക്കുമ്പോൾ ലംഘിക്കപെടാത്ത സാമൂഹിക അകലം ആരാധനാലയങ്ങൾ തുറന്നാൽ ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്.

error: Protected Content !!