ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്;ബിജെപിക്ക് വൻ മുന്നേറ്റം
ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 6 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളിലായുള്ള 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ് നഗർ, ജാംനഗർ എന്നിവിടങ്ങളിൽ ബിജെപി ബഹുദൂരം മുന്നിലാണ്. മൊത്തം 575 സീറ്റുകളില്‍ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ 256 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. 45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്. 2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്. അഹമ്മദാബാദ് മുനിസിപ്പല്‍ […]
