National News

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടത്തും; പാക് നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം

  • 20th August 2022
  • 0 Comments

26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. പാകിസ്താനില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. […]

Entertainment News

മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി;അസഭ്യം പറച്ചിലും അടിപിടിയും യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍,

  • 18th February 2022
  • 0 Comments

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍.പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ ആണ് മഹാരാഷ്ട്ര പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ നടി ഓടിച്ച കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ അസഭ്യം വിളിക്കുകയും അവരുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ്, നടിയെ അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയതാരമാണ് അറസ്റ്റിലായ കാവ്യ […]

error: Protected Content !!