Kerala News

മുല്ലപ്പെരിയാർ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം; പുതിയ ഡാം ഉണ്ടാക്കുന്നവരെ സമരം തുടരും; കെ സുധാകരൻ

  • 21st November 2021
  • 0 Comments

. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും പുതിയ ഡാം ഉണ്ടാകുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. രാവിലെ പതിനൊന്നരക്കാണ് സമരം ആരംഭിച്ചത്.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം […]

Kerala News

മുല്ലപെരിയാർ; വൃഷ്ടിപ്രദേശങ്ങളിൽ മഴ; ജലനിരപ്പ് 140 അടിയായി ; ജാഗ്രത നിർദേശം

  • 14th November 2021
  • 0 Comments

മുല്ലപെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 140 അടിയായി ഉയർന്നു. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉള്ളതിനാൽ പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായത് കാരണം ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. . […]

Kerala News

മുല്ലപെരിയാർ വിഷയം;കേസ് പരിഗണിക്കുന്നത് മാറ്റി തീരുമാനം കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

  • 13th November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി സുപ്രീം കോടതി.വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞ കോടതി വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 22ന് കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് അടുത്ത വാദത്തില്‍ […]

National News

കേരളത്തിന്റെ നടപടി ഇരട്ടത്താപ്പ്;മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ തടസം നില്‍ക്കുന്നുവെന്ന് തമിഴ്നാട്

  • 13th November 2021
  • 0 Comments

മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണ് എന്ന് തമിഴ്‌നാട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണം എന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസരത്തുള്ള 15 മരങ്ങള്‍ മുറിക്കാനാണ് കേരളം അനുമതി നല്‍കിയത്. വിവാദമായതോടെ ഉത്തരവ് റദ്ദാക്കി. എന്നാല്‍ റദ്ദാക്കിയ വിവരം തങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കേരളം നല്‍കിയ സത്യവാങ്മൂലത്തിന് […]

Kerala News

മന്ത്രിമാര്‍ നല്‍കുന്നത് വ്യത്യസ്ത മറുപടിയെന്ന് വി ഡി സതീശൻ മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ

  • 10th November 2021
  • 0 Comments

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയില്ലെന്ന് വനം മന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് ജിലവിഭവ വകുപ്പ് മന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ അറിയാതെ ഏതോ ഒരു ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍ ഉത്തരവ് ഇറക്കിയെന്ന മട്ടില്‍ സംസാരിച്ച വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും […]

Kerala News

മുല്ലപെരിയാർ; കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

  • 9th November 2021
  • 0 Comments

മുല്ലപ്പെരിയാർ വിഷയത്തിൽ ഡാമിലെ റൂൾ കർവിനെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ മുല്ലപ്പെരിയാറിലെവിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനെതിരെയാണ് […]

Kerala News

മുല്ലപെരിയാർ വിഷയം നിയമസഭയിൽ ; സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം

  • 1st November 2021
  • 0 Comments

മുല്ലപെരിയാർ വിഷയം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സുപ്രിം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. അതേസമയം പുതിയ അണക്കെട്ടിന്റെ ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. പുതിയ ഡാമിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് […]

Kerala News

ജലനിരപ്പ് 137 അടിയില്‍ താഴെ മതി; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി

  • 27th October 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാടും അറിയിച്ചു. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് […]

National News

മുല്ലപെരിയാർ; ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം; സുപ്രീംകോടതി

  • 25th October 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ കേരളവും തമിഴ് നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതി ഇടപെടേണ്ട കാര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു . ചർച്ചക്ക് കേരളം തയ്യാറാവണമെന്നും കോടതി പറഞ്ഞു.മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് […]

Kerala News

മുല്ലപെരിയാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നു

തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നു. നിലവിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജലനിരപ്പ് 135.7 അടിയായി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേരള വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ജലനിരപ്പ് സംസ്ഥാന സർക്കാർ തമിഴ്‌നാട്ടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടിന്റെ തോത് 136 അടിയിലെത്തുമ്പോൾ കേരളത്തിലേക്ക് ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടണമെന്ന് അഭ്യർത്ഥിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വസ് മേത്ത തമിഴ്‌നാട് സർക്കാരിന് മറുപടി കത്തിൽ പറഞ്ഞു. 36 മണിക്കൂറിനുള്ളിൽ […]

error: Protected Content !!