ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ; പൊറുതിമുട്ടി നാട്ടുകാർ
മുക്കം ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം. വൈകീട്ട്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഷറഫുദീന്റെ മകൻ മുഹമ്മദ് സിനാൻ(12),കൊളോറാമ്മൽ മുജീബിന്റെ മകൻ ഷാൻ (13) എന്നിവർക്കാണ് പരിക്കേറ്റത് . കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ . പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നീർനായ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ഒക്ടോബർ രണ്ടിന് ഇരകളുടെ സംഘമം നടത്തിയിരുന്നു.പുഴയിൽ ഇറങ്ങുന്നവരെ നീർനായ്ക്കൾ അക്രമിക്കുന്നത് നിയമ സഭയിൽ വരെ ചർച്ചയാവുകയും ചെയ്തിരുന്നു.