കര്‍ഷക പ്രതിഷേധത്തില്‍ മുനയൊടിഞ്ഞ് റിലയന്‍സ് ജിയോ; പഞ്ചാബില്‍ ഇതുവരെ തകര്‍ക്കപ്പെട്ടത് 1411 ടവറുകള്‍
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ഒരുമാസത്തിലേക്ക് കടക്കവേ റിലയന്‍സ് ജിയോക്ക് നേരെ പ്രതിഷേധം ശക്തിപ്പെടുന്നു. 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സേവനം നിലനിര്‍ത്താന്‍ പൊലീസ് സഹായമില്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് […]


