Sports

കഷ്ടകാലം അവസാനിക്കാതെ ചെന്നൈ സൂപ്പർ കിങ്‌സ്

  • 21st October 2020
  • 0 Comments

ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണെന്നിരിക്കെ മറ്റൊരു പ്രഹരം കൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. സൂപ്പർ താരം ‍ഡ്വെയ്‌ൻ ബ്രാവോ പരുക്കുമൂലം ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്നാണ് ചെന്നൈ ക്യാംപിൽനിന്നു വരുന്ന വാർത്ത. വിൻ‍ഡീസ് താരം ഉടൻതന്നെ യുഎഇയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ശനിയാഴ്ച, ഷാർജയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് വലതു കാലിനു പരുക്കേറ്റത്. ഇതിനെത്തുടർന്ന് ബ്രാവോയ്ക്ക് അവസാന […]

News Sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ദയനീയ പ്രകടനത്തിന് മറുപടിയുമായി ധോണി

  • 20th October 2020
  • 0 Comments

ഐപിഎല്‍ ആരാധകര്‍ക്ക് കടുത്ത ഞെട്ടലുണ്ടാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തുപോകുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്ക് ഈയൊരു ഗതി വന്നത്. സീസണില്‍ ചെന്നൈയുടെ അവസ്ഥ പരിതാപകരമായി പോയതിന്റെ കാരണം വ്യക്തമാക്കുകയയാണ് ക്യാപ്റ്റന്‍ ധോണി. തീപ്പൊരിയുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറയുന്നത്. ‘ഡ്രസിങ് റൂമില്‍ ടീം വിജയിക്കണമെന്ന് ആഗ്രഹിച്ച താരങ്ങൾ കുറവായിരുന്നു. […]

News

ചെന്നൈക്ക് തിരിച്ചടി; റെയ്‌ന മടങ്ങിയതിന് പിന്നാലെ മറ്റൊരു താരത്തിന് കൂടി കോവിഡ്

ഐപിഎല്ലിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. ദീപക് ചാഹറും സ്റ്റാഫുകളുമടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം […]

News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം നല്‍കിയേക്കും

് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് കളി മതിയാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം ഒരുക്കിയേക്കും. ഐപിഎലിനു ശേഷം വിരമിക്കല്‍ മത്സരമൊരുക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായാണ് വിവരം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് രാജ്യാന്തര മത്സരങ്ങളൊന്നും ഇല്ല. ഐപിഎല്ലിനു ശേഷം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് നമുക്ക് നോക്കാം. രാജ്യത്തിനു വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും താരവുമാണ് ധോണി. അദ്ദേഹം എല്ലാ നിലയിലും ബഹുമാനം അര്‍ഹിക്കുന്ന താരമാണ്. […]

Sports

ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി ധോണി വിരമിച്ചത് വിഷമത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കണ്ടത്. ഇപ്പോഴിതാ തങ്ങളുടെ ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്വിറ്റിലൂടെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന ബി.സി.സി.ഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ധോണിയെ ഇനി നീല ജഴ്‌സിയില്‍ കാണാന്‍ കഴിയില്ല. അതിനാല്‍ റാഞ്ചിയില്‍ മത്സരം ഒരുക്കണമെന്നാണ് ആവശ്യം. ‘രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര […]

error: Protected Content !!