കരച്ചില്‍ അസഹ്യമായി; 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. സംഭവം ഹരിപ്പാട്
കരച്ചില്‍ അസഹ്യമായതിനാല്‍ അമ്മ 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തി (26) യാണ് കുട്ടിയെ സ്വന്തം വീട്ടിലെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞ് നൂല് കെട്ടിന് ശേഷം തുടര്‍ച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ദീപ്തി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച കുട്ടി നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ദീപ്തി കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച ദീപ്തിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. […]









