കളരിക്കണ്ടി മോഷണം, പ്രതിയെ തിരിച്ചറിഞ്ഞു
കഴിഞ്ഞ ദിവസം കോഴിക്കോട് പടനിലം കളരിക്കണ്ടിയിലെ വീട്ടില്‍ നിന്നും മോഷണം നടത്തി രക്ഷപ്പെട്ട പ്രതി പിടിയിലായി. കരുവന്‍പൊയില്‍ സ്വദേശിയായ 14 വയസ്സുകാരനാണ് പ്രതി. സിസിടിവി മുഖേനയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കളരിക്കണ്ടി ആലും തോട്ടത്തില്‍ ഹക്കീമിന്റെ വീട്ടില്‍ നിന്നാണ് പകല്‍ സമയത്ത് 10000 രൂപ മോഷ്ടിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതി അകത്തെ അലമാരയില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. ആക്ടീവ സ്‌കൂട്ടറില്‍ വന്ന് മോഷണം നടത്തി മടങ്ങുന്ന ചിത്രം സിസിടിവി യില്‍ പതിഞ്ഞതിനെ പിന്‍പറ്റിയുള്ള കുന്ദമംഗലം […]