National News

സദാചാര പോലീസിങ്ങിന് തടയിടാൻ കർണാടക;പ്രത്യേക പോലീസ് വിഭാ​ഗത്തെ നിയോ​ഗിച്ചു

കർണാടകയിൽ സദാചാര പോലീസിങ്ങിന് തടയിടാൻ പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചു. മംഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാ​ഗത്തെ നിയമിച്ചത്.ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം, പെൺ സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പോലീസ് പറഞ്ഞു കഴിഞ്ഞ […]

National News

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; ഇതര മതസ്ഥരായ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം

സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് \ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ കർണാടകയിലെ ചിക്കബെല്ലാപുരയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. ഒരു ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം മർദിച്ചതായി ദേശിയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ബുധനാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടി തന്റെ സഹപാഠിയായ മുസ്ലിം പെണ്കുട്ടിയോടൊത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു സംഘം […]

Kerala News

തൃശൂർ സദാചാര കൊല ; രണ്ട് പേർ ആറസ്റ്റിൽ

  • 11th March 2023
  • 0 Comments

തൃശൂർ ചിറക്കലിൽ സദാചാര ഗുണ്ടകൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. അതേ സമയം, യുവാവിനെ ആക്രമിച്ചവർ ഇപ്പോളും ഒളിവിലാണ്. ചേർപ്പ് ചിറക്കൽ കോട്ടം ഇല്ലത്തെ ഷംസുദ്ദീന്റെ മകന്‍ സഹറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ അമീറിനെ രക്ഷപെടുത്താൻ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി എട്ട് പേര് കൂടി അറസ്റ്റിലാകാനുണ്ട്.ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, […]

Kerala News

സദാചാര ഗുണ്ടാ ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതികൾ ഒളിവിൽ

  • 7th March 2023
  • 0 Comments

ചേർപ്പിൽ തിരുവാണിക്കാവിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവർ സഹർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ആണ് മരണം സംഭവിച്ചത് . സഹാറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത് ഫെബ്രുവരി 18-ാം തീയതി രാത്രിയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായ സഹറിനെ ഫെബ്രുവരി 18-ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരു സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചപ്പോളാണ് […]

Kerala

വെള്ളാണിക്കൽ പാറയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള സദാചാര ആക്രമണം; പോക്‌സോ വകുപ്പ് കൂടി ചുമത്തും

  • 24th September 2022
  • 0 Comments

വെള്ളാണിക്കൽ പാറയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള സദാചാര ഗുണ്ടായിസത്തിൽ പോക്‌സോ വകുപ്പ് കൂടി ചുമത്താൻ തീരുമാനം. മർദ്ദനമേറ്റവരിൽ പ്രായപൂർത്തിയകാത്ത കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. കോടതി നടപടി പൂർത്തിയാക്കിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ജില്ല റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടികളെ തടഞ്ഞ സദാചാര സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസെടുത്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉടൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകും. ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പോത്തൻകോട് […]

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

  • 21st September 2022
  • 0 Comments

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഈ മാസം നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു. പോത്തൻകോട് […]

National

പശുക്കടത്ത് ആരോപിച്ച് ബംഗാളില്‍ രണ്ടുപേരെ തല്ലിക്കൊന്നു

  • 22nd November 2019
  • 0 Comments

പശ്ചിമബംഗാളില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നു. ഇന്നലെയാമ് മതാബംഗാ മേഖലയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശുവുമായി പിക് അപ്പ് വാനില്‍ പോകുന്നതിനിടെ റൈബുല്‍ ഇസ്ലാമിനെയും പ്രകാശ് ദാസിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവര്‍ പശുവിനെ കടത്തിക്കൊണ്ടു പോകുകയാണെന്ന് ആരോപിച്ച് ആക്രമിക്കുകയും ചെയ്തു. ിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തു നിന്ന് മോഷ്ടിച്ചതാണ് ഈ പശുക്കളെ എന്നായിരുന്നു ഇവരുടെ ആരോപണം. ഇവരെ ആക്രമിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം […]

error: Protected Content !!