മൂരാട് റെയിൽവേ പാലം: ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമികൈമാറ്റം പൂർണമായി.
മൂരാട് : മൂരാട് റെയിൽവേ പാലം ഒന്നാംഘട്ട ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമി പൂർണ്ണമായും റെയിൽവേക്ക് കൈമാറി.ഏറ്റെടുക്കേണ്ട ഭൂമിയിൽ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ഭൂമികൈമാറ്റം പൂർണമായത്. 2018 ഏപ്രിലിൽ ഭൂമിയേറ്റടുക്കൽ ഭൂരിഭാഗം പൂർത്തിയായെങ്കിലും കള്ളുഷാപ്പ് സ്ഥിതിചെയ്യുന്ന ഭൂമി ഏറ്റെടുക്കലുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു. കൊയിലാണ്ടി എം എൽ എ കെ ദാസനും ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ പി പ്രേമനും സഹ ജീവനക്കാരും ശക്തമായി ഇടപെട്ടതിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. […]
