Kerala News

സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം;ദേവികുളം എംഎല്‍എ എ.രാജയ്ക്ക് മര്‍ദനം

  • 29th March 2022
  • 0 Comments

പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനം.വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നാര്‍ ടൗണില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തിനിടെ എ. രാജ എംഎല്‍എ സംസാരിക്കുന്ന സമയം അതുവഴി പോയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയാന്‍ ശ്രമം നടത്തുകയും തുടര്‍ന്ന് പോലീസ് വാഹനം തടയാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് കണ്ട് എ. രാജ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.മദ്ദനമേറ്റ എംഎൽഎ […]

News

പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗ്രാവൽ ബാങ്ക് ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 53 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ള 18 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം. എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാവുകയാണ്. ദിവസം കഴിയുംതോറും മൃതദേഹങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുകയാണ്. കഴിഞ്ഞ ദിസങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ […]

News

മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചിലില്‍ മരണം 11 ആയി; 58 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 58 പേരെ ഇനി കണ്ടെടുക്കാനുണ്ടെന്നാണ് വിവരം. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

error: Protected Content !!