ചന്ദ്രൻ ഇന്ന് ചൊവ്വയുടെ തൊട്ടരികിൽ

മൂന്നാഴ്ചയായി ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന ചൊവ്വ, ഇന്ന് ചന്ദ്ര​െൻറ തൊട്ടരികിൽ. ഭൂമിയുടെ ഉപഗ്രഹവും ചൊവ്വയും തമ്മിലുള്ള സംഗമം രാത്രി നഗ്നനേത്രം കൊണ്ട് കാണാം. ഈ മാസം ആറിന് ഭൂമിയോട് കൂടുതൽ അടുത്തെത്തിയ ചൊവ്വയെ ഇതുവരെ കാണാത്തവർക്ക് ഇത് ഒരു അവസരമാണ് ചന്ദ്ര​െൻറ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നിൽക്കുന്ന ചൊവ്വയെ രാത്രി ഒമ്പത്​ മുതൽ പുലർച്ച നാലുവരെ ആകാശത്ത് വ്യക്തമായി കാണാനാവുമെന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു. ജീവിവർഗമുണ്ടോ എന്ന സ്ഥീരികരണത്തിന് […]

International Trending

ചന്ദ്രനില്‍ വനിതയെ എത്തിക്കണമെന്ന ലക്ഷ്യവുമായി നാസ

  • 10th September 2019
  • 0 Comments

വാഷിംഗ്ടണ്‍: ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുടെ അഭിമാനമായ നാസ ഇപ്പോള്‍ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ. ഒരു വനിതയെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്‍ററില്‍ പരിശീലനം നേടുന്ന ഒരു സംഘം. ഗായിക അരിയാന ഗ്രാന്‍ഡെയുടെ നാസ എന്ന പാട്ടാണ് റീമിക്സ് ചെയ്തിരിക്കുന്നത്. 2024ഓടെ ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. നാസയുടെ ഒഫീഷ്യല്‍ പേജില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. […]

National

ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്

  • 4th September 2019
  • 0 Comments

ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Technology

ചന്ദ്രയാന്‍, ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു; വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്റില്‍നിന്ന് വേര്‍പെട്ടു

  • 2nd September 2019
  • 0 Comments

ചന്ദ്രയാന്‍ രണ്ട് ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ഇനി മുതല്‍ ലാന്‍ഡറിന്റേയും ഓര്‍ബിറ്ററിന്റേയും നിയന്ത്രണം വേറെ വേറെയായിരിക്കും. വിക്രം ലാന്‍ഡറിനെ രണ്ട് തവണ കൂടി ദിശ മാറ്റി ചന്ദ്രന്റെ വളരെ അടുത്തെത്തിക്കണം. തുടര്‍ന്നായിരിക്കും […]

National News

ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇനിയുള്ളത് നിർണായകമായ ഘട്ടം

  • 2nd September 2019
  • 0 Comments

ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിർണായകമായ ഘട്ടമാണ് ഇനി മുന്നിലുള്ളത് ചന്ദ്രയാൻ പേടകത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിനെ വേർപ്പെടുത്തുക എന്നതാന് അടുത്തത്. തിങ്കളാഴ്ച 12.45നും 1.45നും ഇടയിയിൽ പേടകത്തിൽ നിന്നും ലാൻഡർ വേർപ്പെടും. പിന്നീട് പേടകത്തെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാനാകും. ലാൻഡറിനെ രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് മാത്രമേ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കാനാവു. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ […]

National News

ഇന്ത്യക്ക് ചരിത്ര നേട്ടവുമായി ചന്ദ്രയാൻ 2

ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം ഇന്ന് രാവിലെയാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങും. വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെ […]

National

ഇന്ത്യക്ക് അഭിമാന നിമിഷം: ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ നിര്‍മിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചു വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്, ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്. 23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ ഭ്രമണം ചെയ്യും. ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം […]

error: Protected Content !!