Kerala

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി

  • 1st November 2025
  • 0 Comments

സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുത്തേക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും തന്റെ വ്യക്തിപരമായ തിരക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി. വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ് […]

Kerala National

ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങും; 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

  • 23rd September 2025
  • 0 Comments

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു നൽകും. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്. മലയാളികൾ ഞെട്ടിത്തരിച്ച ഉള്ളൊഴുക്കിലെ […]

Kerala National News

‘ഈ അവാർഡ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നു’: മോഹൻലാൽ

  • 21st September 2025
  • 0 Comments

കൊച്ചി ∙ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചത്. സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്. അവരുമായി […]

Entertainment Kerala

‘അഭിനയ മികവിന്റെ പ്രതീകം, മലയാള സിനിമയെ നയിക്കുന്ന വെളിച്ചം’; മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • 20th September 2025
  • 0 Comments

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകമാമാണെന്നും മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണെന്നും അദ്ദേഹം പറഞ്ഞു.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ കുറിച്ചു. അതേസമയം […]

Entertainment kerala Kerala Trending

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായി ഉയരും’: മോഹന്‍ലാല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. നേരത്തെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ബാനര്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കൂടാതെ സംയുക്ത സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന […]

kerala Kerala

‘മോഹന്‍ലാല്‍ എത്തില്ല’; നാളത്തെ അമ്മയുടെ യോഗം മാറ്റി

  • 26th August 2024
  • 0 Comments

കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക, […]

Entertainment Trending

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്

  • 19th June 2024
  • 0 Comments

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും […]

Kerala kerala

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം; നരേന്ദ്ര മോദി നേരിട്ട് വിളിച്ചു; അസൗകര്യമറിയിച്ച് താരം

തിരുവനന്തപുരം : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ദില്ലിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും. […]

Entertainment

തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ല; നടന്‍ മോഹന്‍ലാല്‍

  • 14th December 2023
  • 0 Comments

സ്ത്രീധനം വാങ്ങുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി. നേര് സിനിമയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Entertainment News

‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി;ലുക്ക് പങ്കുവെച്ച് താരം

  • 24th August 2023
  • 0 Comments

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. റോഷൻ മേക്ക, ഷനായ കപുർ, സഹ്‌റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു.തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

error: Protected Content !!