National News

മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്

  • 1st September 2021
  • 0 Comments

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇത് ആദ്യമായാണ് സംഘപരിവാര്‍ ആസ്ഥാനത്ത് ചെന്ന് മോഹന്‍ ഭാഗവതിനെ ജസ്റ്റിസ് ബോബ്ഡെ കാണുന്നത്. ‘മഹല്‍ ഏരിയയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വൈകുന്നേരം 4നു 5നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിന്റെ പൈതൃക വീടും ബോബ്ഡെ സന്ദര്‍ശിച്ചു’, […]

National

ഇന്ത്യ ഹിന്ദുരാഷ്ട്രം പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

നാഗ്പൂര്‍: ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ വിജയദശമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ ആണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും രാജ്യത്തിന്റെ സ്വത്വം, സമൂഹത്തിന്റെ സ്വത്വം എന്നിവയെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതത്തെ ഹിന്ദുസ്ഥാനെന്നും ഹിന്ദു രാഷ്ട്രം എന്നും വിളിക്കുന്നതെന്ന്’ മോഹന്‍ ഭഗവത് പറഞ്ഞു.

error: Protected Content !!