GLOBAL International Trending

നരേന്ദ്രമോദി ഇന്ന് പോളണ്ടില്‍; നാലര പതിറ്റാണ്ടിന് ശേഷം എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി

  • 21st August 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദര്‍ശനം. ഇന്നും നാളെയുമാണ് പ്രധാനമന്ത്രി പോളണ്ടിലുണ്ടാവുക. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ല്‍ മോറാര്‍ജി ദേശായ് ആണ് പോളണ്ട് സന്ദര്‍ശിച്ച അവസാന ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തല്‍, പ്രതിരോധ മേഖലയിലെ സഹകരണം, സാംസ്‌കാരിക വിനിമിയം തുടങ്ങിയവയും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് […]

National

രക്ഷബന്ധന്‍ ആശംസകളുമായി പ്രധാനമന്ത്രി

  • 19th August 2024
  • 0 Comments

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്സില്‍ കുറിച്ചു രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന്‍ സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടുന്നത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന്‍ കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് […]

National Trending

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി; 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും’;സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ചു; പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ചു; പ്രധാനമന്ത്രി

  • 15th August 2024
  • 0 Comments

ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി പറഞ്ഞത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. […]

kerala Kerala

കേരളം ഒറ്റയ്ക്കല്ല; രാജ്യം ഒപ്പമുണ്ട് ; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

  • 10th August 2024
  • 0 Comments

വയനാട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതര്‍ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍നിന്ന് മടങ്ങി. നിശ്ചയിച്ചതില്‍നിന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്. നേരത്തെ ചൂരല്‍മല […]

kerala Kerala

ബെയ്ലി പാലത്തിലൂടെ നടന്നു;വെള്ളാര്‍മല സ്‌കൂളിലും പോയി; ദുരന്തഭൂമിയില്‍ നരേന്ദ്രമോദി; വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

  • 10th August 2024
  • 0 Comments

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി വേണു, ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിജിപി എംആര്‍. അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം […]

Kerala kerala

പ്രധാനമന്ത്രി വയനാട്ടിലെത്തി; ഉരുള്‍ ദുരന്തം വിതച്ച ഭൂമി ഹെലികോപ്ടറില്‍ ചുറ്റിക്കണ്ട് നരേന്ദ്ര മോദി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും; ദുരന്തബാധിതരെ കാണും

  • 10th August 2024
  • 0 Comments

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുകയാണ് അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ആകാശത്തുനിന്ന് നോക്കിക്കണ്ടു. മൂന്ന് ഹെലികോപ്ടറുകളിലായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്യോഗസ്ഥ സംഘവും അനുഗമിക്കുന്നുണ്ട്. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും. […]

kerala Kerala

പ്രധാനമന്ത്രി കണ്ണൂരില്‍ എത്തി; ഇനി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക്; പ്രതീക്ഷയോടെ കേരളം

  • 10th August 2024
  • 0 Comments

കണ്ണൂര്‍/കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇവിടെനിന്ന് ഉടന്‍ തന്നെ വ്യോമസേനാ ഹെലികോപ്ടറില്‍ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 12.15ഓടെ ഹെലികോപ്ടര്‍ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരല്‍മലയും മോദി ഹെലികോപ്ടറില്‍ ചുറ്റിക്കാണും. തുടര്‍ന്ന് കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ […]

National

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

  • 23rd July 2024
  • 0 Comments

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റില്‍ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

GLOBAL International Trending

മോദി-പുടിന്‍ കൂടിക്കാഴ്ച; റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്‌കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പുടിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടര്‍ന്ന് ഇവരെ സൈന്യത്തില്‍നിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു. ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാര്‍ റഷ്യയിലെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ […]

National

ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇന്ന്. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയുക. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും. പുതിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്. കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്‌സഭയില്‍ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും […]

error: Protected Content !!