സെൻട്രൽ വിസ്തക്കെതിരെ മോദി മഹൽ കാമ്പയിനുമായി കോൺഗ്രസ്
കോവിഡ് പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്ത നിർമാണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത് ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന് സമാനമായി ഇക്കുറി മോദി മഹലുമായാണ് കോൺഗ്രസ് രംഗത്തെത്തുന്നത്. കോവിഡിൽ ഓക്സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും ആയിരങ്ങൾ മരിച്ച് വീഴുേമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനെതിരായി വലിയ പ്രതിഷേധം ഉയർത്തുകയാണ് മോദി മഹലിലൂടെ കോൺഗ്രസ് […]
