Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ മൂന്ന് പരിപാടികൾ

  • 11th March 2026
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം […]

National

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  • 22nd February 2026
  • 0 Comments

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ മെട്രോ പാത പൂർണമായും സജ്ജമായി. നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന മെട്രോയ്ക്ക് 180 കിലോമീറ്റർ വരെ വേഗത ആർജിക്കാൻ ആകും. മെട്രോ പാത പൂർണമായതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാ സമയം 55 മിനിറ്റായി കുറയും. 82.15 കിലോമീറ്റർ […]

National

ബിഹാർ സർക്കാർ രൂപീകരണം; എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ

  • 16th November 2025
  • 0 Comments

ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും. പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ആവിശ്യപ്പെട്ടേക്കും. പുതിയ മന്ത്രിസഭയിൽ ജെഡിയുവിന്റെ 10-14 മന്ത്രിമാരും ബിജെപി വനിതാ പ്രാതിനിധ്യം ഉറപ്പാക്കി 15 മന്ത്രിമാരും എൽജെപിയ്‌ക്ക് മൂന്നും എച്ച് എ എമ്മിന്റെയും ഉപേന്ദ്ര കുഷ്വാഹയുടെയും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും

  • 30th October 2025
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്. ഇന്ന് എൻ ഡി എയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുൽ […]

Kerala National

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

  • 10th October 2025
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി […]

International News

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കും?

  • 18th September 2025
  • 0 Comments

വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതി ഉണ്ടാകാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചര്‍ച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘25% തീരുവയും അധികമായി ചുമത്തിയ 25% ശതമാനം തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാകാം രണ്ടാമത്തെ 25% തീരുവയ്ക്ക് കാരണമായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ […]

National

മോദിക്ക് മിശിഹായുടെ പിറന്നാൾ സമ്മാനം; ലോകകപ്പിൽ ധരിച്ച ജേഴ്സി ഒപ്പിട്ടയച്ച് മെസ്സി

  • 16th September 2025
  • 0 Comments

ന്യൂ ഡൽഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ പിറന്നാൾ. ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സി ഇന്ത്യയിൽ ഉണ്ടാകുക. കൊൽക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ […]

National News

മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; പരാതിയുമായി ബിജെപി

  • 13th September 2025
  • 0 Comments

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ കോണ്‍ഗ്രസ് പുറത്തിറക്കിയ എഐ വീഡിയോയില്‍ പൊലീസിന് പരാതി നല്‍കി ബിജെപി. കോണ്‍ഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതി നല്‍കിയത്. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസിനെതിരായ പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധാത്തിന് ഒരുങ്ങുകയാണ് ബിജെപി. ‘സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക’ എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരിക്കുന്നു. വീഡിയോ […]

National News

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവ്

  • 3rd September 2025
  • 0 Comments

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് 2024 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, അഫ്ഗാനിസ്താനിൽ നിന്നും പാക്കിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ക്രിസ്ത്യാനികൾ എന്നിവർക്ക് പാസ്പോർട്ട് അടക്കം മതിയായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാം.പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിൻറെ നിർണായക നടപടി. 2025-ൽ നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരമാണ് ഉത്തരവ്. ‘അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ […]

National News

പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ മോശം പരാമർശം; ബിഹാറിൽ നാളെ ബന്ദ്

  • 3rd September 2025
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ തുടർന്ന്, ബിഹാറിൽ ബന്ദിന് എൻഡിഎ ആഹ്വാനം ചെയ്തു. നാളെയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴക്കിയത്. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ‘ആർജെഡി–കോൺഗ്രസ് വേദിയിലാണ് […]

error: Protected Content !!