News

കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി

കുന്നമംഗലം: സംസ്ഥാനത്ത് കറന്റ് ചാര്‍ജ് വര്ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകള്‍ക്കെതിരെയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാബുമോന്‍ ,ഒ.സലീം ,എന്‍.എം യൂസുഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ , ജുനൈദ് ,ബൈജു എംവി ,അജാസ് ,വി.പി സലീം നേതൃത്വം നല്‍കി .

Kerala

വൈദുതി ചാർജ്ജ് വർദ്ധന വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ കൂട്ട മണിയടിച് യൂത്ത് ലീഗ് പ്രതിഷേധം

കുറ്റിക്കാട്ടൂർ :വൈദ്യുതി ചാർജ്ജ് കുത്തനെ കൂട്ടിയ കേരള സർക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകൾക്കെതിരെ കൂട്ടമണിയടിച് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച മൂലം അനവസരത്തിൽ ഡാമുകൾ തുറന്നിട്ട്‌ കേരളത്തിൽ വെള്ളപ്പൊക്കം സൃഷ്‌ടിക്കുകയും ഇപ്പോൾ മഴ കുറവിന്റെ പേര് പറഞ്ഞു കറണ്ട് നിയന്ത്രണവും വൈദ്യുതി ചാർജ്ജ് നിരക്ക് കുത്തനെ കൂട്ടുകയും ചെയത് വൈദ്യുതി വകുപ്പ് മന്ത്രി കേരളജനതയെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര ഗവണ്മെന്റ് ഡീസൽ വില […]

Kerala

മഴ കുറഞ്ഞു, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നുംമന്ത്രി പറഞ്ഞു. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം അതായത് ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. […]

error: Protected Content !!