National News

ചാക്ക് നിറയെ നോട്ടുകെട്ടുകള്‍;മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

  • 31st July 2022
  • 0 Comments

പശ്ചിമബംഗാളില്‍ പണവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പൊലീസിന്റെ പരിശോധന. ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് […]

National News

എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീംകോടതി

  • 11th July 2022
  • 0 Comments

ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തിന് എതിരെ ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു. ഇക്കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെ അറിയാക്കാന്‍ ഗവര്‍ണറിനായി ഹാജരായ സോളിസിറ്റര്‍ ജനറലിനെ […]

Kerala News

വിഷമമില്ല, അഭിമാനം മാത്രം’സ്‌ട്രോങ്ങാണെന്ന് സജി ചെറിയാന്‍’എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക് വിവാദ പ്രസംഗത്തിൽ കേസെടുത്ത് പോലീസ്

രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു.എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാൻ നിയമസഭയിലേക്കെത്തിയത്.മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന്‍ നിയമസഭയിലെത്തുന്നത്.ഒരു പ്രയാസവുമില്ലെന്നും സ്‌ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന […]

National News

ബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

  • 29th June 2022
  • 0 Comments

ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ബിഹാറിലെ അഞ്ച് എംഎല്‍എമാരില്‍ നാലു പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി. എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ ഇനി അവശേഷിക്കുന്ന ഒരു എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി […]

National News

ഷിന്‍ഡെ പക്ഷ എംഎല്‍എമാര്‍ക്ക് ആശ്വാസം, ആയോഗ്യ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി

  • 27th June 2022
  • 0 Comments

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എംഎല്‍എമാര്‍ക്ക് താത്കാലിക ആശ്വാസമായി സുപ്രീം കോടതി വിധി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ നല്‍കിയ അയോഗ്യത നോട്ടീസിന് മറുപടി നല്‍കാനുളള സമയപരിധി കോടതി നീട്ടി നല്‍കി. ജൂലൈ പതിനൊന്നു വരെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് അയോഗ്യതാ […]

Kerala News

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ,ബഹളം,മാധ്യമങ്ങൾക്ക് നിയന്ത്രണം

  • 27th June 2022
  • 0 Comments

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തിയത്.കറുത്ത ഷർട്ടും മാസ്കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എം.എൽ.എമാർ എത്തിയത്.മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്.രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നല്‍കിയത്.ചോദ്യോത്തര വേള […]

Local News

പുല്ലൂര്‍ മണ്ണത്താഴം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 22nd June 2022
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുര്‍ മണ്ണത്താഴം റോഡ് ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവവിലാണ് ഈ റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, പി മുരളീധരന്‍, കെ.എന്‍ നമ്പൂതിരി, […]

National News

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസില്‍, വിമത എം എല്‍ എമാര്‍ ഗുവാഹത്തില്‍, 40 എംഎല്‍എമാര്‍ തന്റെ ഒപ്പമെന്ന് ഷിന്‍ഡെ

  • 22nd June 2022
  • 0 Comments

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി കൊണ്ട് വിമത നീക്കം. ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ശിവസേനയിലെ പിളര്‍പ്പ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വിമത എം എല്‍ എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. […]

National News

രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റി, ഒഴിഞ്ഞുനില്‍ക്കുന്നത് മന്ത്രിയുള്‍പ്പെടെ ആറ് പേര്‍

ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം നടത്തിയ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രാജസ്ഥാനിലെ മന്ത്രിയടക്കം ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്താതെ മാറിനില്‍ക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഇത്തരത്തിലൊരു നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉദയ്പുരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. വെള്ളിയാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ റിസോര്‍ട്ടില്‍ എത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. ഭൂരിഭാഗം പേരും […]

National News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി, അഞ്ച് പ്രതികള്‍ പിടിയില്‍, ഒരാള്‍ എംഎല്‍എയുടെ മകന്‍

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവത്തില്‍ എംഎല്‍എയുടെ മകനടക്കം അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 17കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കേസിലെ അഞ്ച് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയവര്‍ക്കെതിരെ കൂട്ടബലാല്‍സംഗത്തിനും പോക്സോ വകുപ്പനുസരിച്ചും കേസെടുത്തു. എംഎല്‍എയുടെ മകനും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാനും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പെണ്‍കുട്ടി […]

error: Protected Content !!