Local

വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

  • 27th September 2025
  • 0 Comments

ജില്ലയിലെ വികസന പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മണ്ഡലങ്ങളിലെ വികസന പദ്ധതികളുടെയും നവകേരള സദസ്സിലെ പ്രവൃത്തികളുടെയും അവലോകനവും ജില്ലാ വികസന സമിതിയില്‍ നടന്നു. നവകേരള സദസ്സില്‍ ജില്ലയിലെ 23 പദ്ധതികള്‍ക്ക് 91 കോടി രൂപയുടെ അനുമതി സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 പദ്ധതികള്‍ക്ക് ഭരണാനുമതിയും നാല് പദ്ധതികള്‍ക്ക് സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുടെ ടെണ്ടര്‍ നടപടികളും സ്വീകരിച്ചു. […]

Kerala kerala

മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം: ആര്യാടന്‍ഷൗക്കത്ത് എം.എല്‍.എ

എടക്കര : കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മൂല്യബോധമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതില്‍ ഹിദായ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നുംവ്യക്തമാക്കി. മൂത്തേടം ഹിദായ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം കാരപ്പുറം വി എം എം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തി. പി എച്ച് അബ്ദുറഹിമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. […]

Kerala kerala Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ എം.എല്‍.എ പി.ടി എ റഹീം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ എം.എല്‍.എ പി.ടി എ റഹീം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഭരണസമിതിയുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 സെന്റ് സ്ഥലം പിലാശ്ശേരിയില്‍ ലഭ്യമാക്കുകയും മുന്‍ രാജ്യസഭ എം.പി എളമരം കരീം, എം പി ഫണ്ടില്‍ നിന്ന്അനുവദിച്ച 76.5 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം നടന്നുവരുന്നു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഈ സ്‌കൂള്‍ വളരെയധികം ഉപയോഗപ്പെടും.കുടുംബശ്രീ ജില്ലാ മിഷനില്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി പ്രകാരം […]

Kerala kerala

‘കൂട്ടിലായ കടുവയെ വെടിവെച്ച് കൊല്ലണം’; കാളികാവില്‍ സംഘടിച്ച് നാട്ടുകാര്‍; പ്രതിഷേധം

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവഷ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.53 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടിയത്. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് […]

kerala Kerala

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പരാതി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 11 വരെ നീട്ടണം: സണ്ണി ജോസഫ് എംഎല്‍എ

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കത്തുനല്‍കി. കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അര്‍ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂണ്‍ ഒന്നിനും. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന […]

Kerala kerala

കഞ്ചാവ് കേസില്‍ എംഎല്‍എ പ്രതിഭയുടെ മകന്‍ കനിവിനെ ഒഴിവാക്കി എക്‌സൈസ്

ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്‌സൈസ് പറയുന്നത്.

Kerala kerala kerala politics

ഓഫര്‍ തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്ത് പെരിന്തല്‍മണ്ണ പൊലീസ്

പാലക്കാട്: ഓഫര്‍ തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പുലാമന്തോള്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്ന് സിപിഎം നേതാവ് സരിന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നജീബ് തന്റെ സംഘടനയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് സരിന്‍ ആരോപിച്ചു. കോര്‍പ്പറേറ്റുകളില്‍ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ […]

kerala Kerala kerala politics

ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍; പ്രതിചേര്‍ക്കപ്പെട്ടതിന് ശേഷം പൊതുവേദിയിലെത്തുന്നത് ആദ്യം

തിരുവനന്തപുരം: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. കേസില്‍ പ്രതി ചേര്‍ത്തതിന് ശേഷം ആദ്യമായാണ് ഐസി ബാലകൃഷ്ണന്‍ പൊതുവേദിയിലെത്തുന്നത്. ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയില്‍ ബാലകൃഷ്ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. എംഎല്‍എ ഒളിവിലാണെന്ന് വാര്‍ത്തകളും വന്നിരുന്നു. കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയില്‍ ശനിയാഴ്ചയാണ് വിധി.

kerala Kerala

പുനരധിവാസം വേഗത്തിലാക്കണം; പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് വയനാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നു; മുണ്ടക്കൈ ദുരന്തത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ടി സിദ്ദീഖ്

  • 14th October 2024
  • 0 Comments

തിരുവനന്തപുരം: ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസം വേഗത്തിലാക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ. മുണ്ടക്കൈ ദുരന്തത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസം എന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നത് മാത്രമല്ലെന്നും വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക വശങ്ങള്‍ പരിഗണിക്കുന്ന സമഗ്രമായ പുനരധിവാസം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. ജില്ലയുടെ ദുരന്തനിവാരണത്തെ ചുമതലയുള്ള കലക്ടര്‍ക്കറെ മാറ്റിയത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച്ചയുണ്ടാകാന്‍ കാരണമായി. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ അടിയന്തര സഹായം പോലും നല്‍കിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ […]

Kerala kerala

ഫോണ്‍ ചോര്‍ത്തിയ സംഭവം; പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു

  • 29th September 2024
  • 0 Comments

കോട്ടയം: ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍ നിയമം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.

error: Protected Content !!